കായികം

ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: കോവിഡ് 19 വാക്‌സിന്‍ സ്വീകരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി. അഹമ്മദാബാദിലെ ആശുപത്രിയില്‍ നിന്നാണ് ശാസ്ത്രി കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. 

കോവിഡ് വാക്‌സിന് പിന്നില്‍ പ്രവര്‍ത്തിച്ച ആരോഗ്യ വിദഗ്ധരേയും, ശാസ്ത്രജ്ഞരേയും 58കാരനായ രവി ശാസ്ത്രി അഭിനന്ദിച്ചു. ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ വിതരണത്തിന്റെ രണ്ടാം ഘട്ടം തിങ്കളാഴ്ച ആരംഭിച്ചിരുന്നു. 60 വയസിന് മുകളിലുള്ളവര്‍ക്കും, 45 വയസിന് മുകളിലുള്ളവരില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കുമാണ് ഈ ഘട്ടത്തില്‍ വാക്‌സിന്‍ ലഭ്യമാക്കുന്നത്. 

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനായി അഹമ്മദാബാദിലാണ് ഇന്ത്യന്‍ സംഘം. ശാസ്ത്രിയെ കൂടാതെ ഇന്ത്യന്‍ സംഘത്തിലെ മറ്റാരെങ്കിലും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചോ എന്ന് വ്യക്തമായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം