കായികം

ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം 5 ടീമുകള്‍ക്ക് മാത്രം മതിയോ? ബിസിസിഐക്കെതിരെ ഫ്രാഞ്ചൈസികള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്‍ പതിനാലാം വേദി സംബന്ധിച്ച് 5 നഗരങ്ങളുടെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. ചെന്നൈ, അഹമ്മദാബാദ്, കൊല്‍ക്കത്ത, ഡല്‍ഹി, ബംഗളൂരു എന്നിവയാണ് അവ. ഈ സമയം പഞ്ചാബ് എന്തുകൊണ്ട് വേദിയാവുന്നില്ല എന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് പഞ്ചാബ് കിങ്‌സ് സിഇഒ.

ഈ വേദികളുടെ കാര്യത്തില്‍ എങ്ങനെയാണ് തീരുമാനം എത്തിയതെന്നും, പഞ്ചാബ് വേദിയാവേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് എത്തിയത് എങ്ങനെയെന്നും ആരാഞ്ഞ് ബിസിസിഐക്ക് പഞ്ചാബ് കിങ്‌സ് സിഇഒ സതീഷ് മേനോന്‍ കത്തയച്ചതായാണ് ഇഎസ്പിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവര്‍ക്ക് ഹോം ഗ്രൗണ്ടില്‍ കളിക്കാന്‍ കഴിയുമ്പോള്‍ പഞ്ചാബ് കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ പുറത്ത് കളിക്കേണ്ടതായി വരുന്നു. 

സ്വന്തം തട്ടകത്തില്‍ മികവ് കാണിക്കുന്ന ടീമുകളാണ് ടൂര്‍ണമെന്റില്‍ മികവ് കാണിക്കുന്നവര്‍. അഞ്ചാറ് ഹോം മത്സരങ്ങള്‍ ജയിക്കുകയും, ഏതാനും എവേ മത്സരങ്ങള്‍ ജയിക്കുകയും ചെയ്താല്‍ പ്ലേഓഫില്‍ കടക്കാം. ഈ അഞ്ച് ടീമുകള്‍ക്ക് ഹോം ഗ്രൗണ്ട് എന്ന മുന്‍തൂക്കം ലഭിക്കുന്നു. ഞങ്ങള്‍ എല്ലാം എവേ മത്സരങ്ങളായി കണ്ട് കളിക്കണം, ഐപിഎല്‍ ഫ്രാഞ്ചൈസി വൃത്തങ്ങള്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത