കായികം

കളിക്കളത്തിന് പുറത്തെ വമ്പന്‍ റെക്കോര്‍ഡ്; 10 കോടി ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുമായി വിരാട് കോഹ്‌ലി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്‍സ്റ്റഗ്രാമില്‍ 10 കോടി ഫോളോവേഴ്‌സുമായി റെക്കോര്‍ഡിട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലി. ഈ നേട്ടത്തിലേക്ക് എത്തുന്ന ആദ്യ ഏഷ്യാ-പസഫിക് വ്യക്തിയും, ആദ്യ ക്രിക്കറ്റ് താരവുമാണ് കോഹ് ലി. 

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുകല്‍ ഫോളോവേഴ്‌സുള്ളവരില്‍ നാലാം സ്ഥാനത്താണ് കോഹ് ലി. 265 മില്യണ്‍ ഫോളോവേഴ്‌സുമായി ക്രിസ്റ്റിയാനോയാണ് ഇന്‍സ്റ്റഗ്രാമില്‍ ഒന്നാമത്. രണ്ടാമത് മെസിയും, മൂന്നാമത് നെയ്മറും. മെസിക്ക് 186 മില്യണ്‍ ഫോളോവേഴ്‌സും, നെയ്മറിന് 147 ഫോളോവേഴ്‌സുമാണുള്ളത്. 

മുന്‍ പ്രോ റെസ്ലറും, ഹോളിവുഡ് നടനുമായ ഡ്വെയ്ന്‍ ജോണ്‍സണ്‍, അമേരിക്കന്‍ ഗായിക ബിയോണ്‍സ്, അരിയാന എന്നിവരാണ് 100 മില്യണ്‍ ഫോളോവേഴ്‌സ് ഇന്‍സ്റ്റഗ്രാമിലുള്ള മറ്റ് താരങ്ങള്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള വ്യക്തിയാണ് കോഹ്‌ലി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍