കായികം

കറക്കി വീഴ്ത്തി വീണ്ടും അക്‌സര്‍, അശ്വിന്‍; തകര്‍ന്നടിഞ്ഞ് ഇംഗ്ലീഷ് ബാറ്റിങ് നിര; 205ന് പുറത്ത് 

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് 205 റണ്‍സിന് പുറത്ത്. നാല് വിക്കറ്റുകള്‍ വീഴ്ത്തിയ അക്‌സര്‍ പട്ടേല്‍, മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിന്‍ എന്നിവരുടെ ബൗളിങിന് മുന്നാണ് ഇംഗ്ലീഷ് ബാറ്റിങ് നിര അടിയറവ് പറഞ്ഞത്. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകളും വാഷിങ്ടന്‍ സുന്ദര്‍ ഒരു വിക്കറ്റും വീഴ്ത്തി. 

ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 55 റണ്‍സെടുത്ത ബെന്‍ സ്‌റ്റോക്‌സാണ് ടോപ് സ്‌കോറര്‍. 46 റണ്‍സെടുത്ത ഡാന്‍ ലോറന്‍സാണ് പിടിച്ചു നിന്ന മറ്റൊരു താരം. 

ജോണി ബെയര്‍സ്‌റ്റോ (28), ഒലി പോപ് (29) എന്നിവരും രണ്ടക്കം കടന്നു. ക്യാപ്റ്റന്‍ ജോ റൂട്ട് (അഞ്ച്), ഡോം സിബ്‌ലി  (രണ്ട്), സാക് ക്രൗളി (ഒന്‍പത്), ബെന്‍ ഫോക്‌സ് (ഒരു റണ്‍), ജാക്ക് ലീഷ് (ഏഴ്) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങി. 

പത്ത് റണ്‍സെടുത്ത് ജെയിംസ് ആന്‍ഡേഴ്‌സന്‍ പുറത്താകാതെ നിന്നു. നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത