കായികം

നാലാം ടെസ്റ്റ്; ഇംഗ്ലണ്ടിന് ടോസ്, ബാറ്റിങ്; ബുംറയ്ക്ക് പകരം സിറാജ് ടീമില്‍

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്; ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയിലെ നാലാമത്തെ ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു. അഹമ്മദാബാദില്‍ മൊട്ടേര സ്‌റ്റേഡിയത്തിലാണ് അവസാന മത്സരം നടക്കുന്നത്. ടീമില്‍ ചെറിയ മാറ്റങ്ങളോടെയാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്. ബുംറയ്ക്ക് പകരം സിറാജ് ഇന്ത്യന്‍ ടീമില്‍ ഇടം നേടി. ഇംഗ്ലണ്ട് ടീം ആര്‍ച്ചറിനും ബ്രോഡിനും വിശ്രമം നല്‍കി. ഡാന്‍ ലോറന്‍സും ഡോം ബെസ്സ് എന്നിവരാണ് പ്ലേയിങ് ഇലവനില്‍ ഇടംനേടിയത്.

2-1 ന് പരമ്പരയിൽ മുന്നിട്ടു നിൽക്കുന്ന ഇന്ത്യക്ക് ഈ മത്സരം വളരെ നിർണായകമാണ്. നാലാം ടെസ്റ്റിൽ തോൽക്കാതിരുന്നാൽ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ ഇന്ത്യക്ക് ന്യൂസിലൻഡിനെതിരെ പോരാട്ടത്തിനിറങ്ങാനാം. അതിനിടെ പിങ്ക് ബോൾ ടെസ്റ്റുയർത്തിയ വിവാദങ്ങൾ കെട്ടടങ്ങും മുൻപാണ് നാലാം ടെസ്റ്റ്. മൂന്നാം ടെസ്റ്റിലെ പിച്ച് വളരെ വിവാദങ്ങൾക്ക് കാരണമായിരുന്നു.

നാലാം ടെസ്റ്റിലെ വിജയമോ സമനിലയോ നേടി പരമ്പര പിടിച്ചാൽ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ മത്സരിക്കാം. മൂന്നാം ടെസ്റ്റിലെ തോൽവിയോടെ ഇംഗ്ലണ്ടിന്‍റെ ഫൈനൽ സാധ്യത അവസാനിച്ചിരുന്നു. ഇന്ത്യയെ ഇംഗ്ലണ്ട് കീഴടക്കിയാൽ ഓസ്ട്രേലിയക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കലാശപ്പോരിന് ഇറങ്ങാം. ഏറെ വിമർശനം ഉയർന്നെങ്കിലും മൊട്ടേറയിലെ രണ്ടാം ടെസ്റ്റിലും സ്‌പിന്നിനെ തുണയ്ക്കുന്ന വിക്കറ്റായിരിക്കും തയ്യാറാക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി