കായികം

2019ന് ശേഷം തുടരെ രണ്ട് തോല്‍വി ആദ്യം; കോഹ്‌ലിക്കും കൂട്ടര്‍ക്കും നാണക്കേടിന്റെ റെക്കോര്‍ഡ്‌

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തോല്‍വിയിലേക്ക് വീണതിന് പിന്നാലെ നാണക്കേടിന്റെ മറ്റൊരു റെക്കോര്‍ഡും കോഹ് ലിയുടേയും സംഘത്തിന്റേയും പേരിലേക്ക് എത്തി. 2019 നവംബറിന് ശേഷം ആദ്യമായാണ് ഇന്ത്യ തുടരെ രണ്ട് ടി20 മത്സരങ്ങളില്‍ തോല്‍ക്കുന്നത്. 

2020ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടി20 പരമ്പരയില്‍ അവസാന മത്സരത്തില്‍ ഇന്ത്യ തോറ്റിരുന്നു. അതിന് ശേഷം ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ ടി20യിലും തോല്‍വിയിലേക്ക് വീണു. 2019ല്‍ സൗത്ത് ആഫ്രിക്കയോടും, ബംഗ്ലാദേശിനോടുമാണ് ഇന്ത്യ ടി20യില്‍ തുടരെ രണ്ട് വട്ടം തോറ്റത്യ 

അഹമ്മദാബാദിലെ പിച്ചില്‍ എങ്ങനെ കളിക്കണം എന്നത് സംബന്ധിച്ച് വ്യക്തതയുണ്ടായില്ലെന്നാണ് തോല്‍വിക്ക് പിന്നാലെ നായകന്‍ വിരാട് കോഹ് ലി പറഞ്ഞത്. ഷോട്ട് സെലക്ഷന്‍, പ്ലാന്‍ നടപ്പാക്കല്‍ എന്നിവയില്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ തെറ്റുകള്‍ സംഭവിച്ചു. ഇന്ന് ഞങ്ങളുടെ ദിവസമായിരുന്നില്ല. സ്വന്തം തെറ്റുകള്‍ അംഗീകരിച്ച് അടുത്ത കളിയില്‍ കൂടുതല്‍ വ്യക്തതയും, പ്ലാനുമായാണ് വരേണ്ടത് എന്നും കോഹ് ലി പറഞ്ഞു. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് മാത്രമാണ് കണ്ടെത്താനായത്. ഇംഗ്ലണ്ട് 27 പന്തുകള്‍ ബാക്കി നില്‍ക്കെ, രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ജയം പിടിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആര്‍ച്ചറാണ് കളിയിലെ താരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം