കായികം

'തലൈ ലാമ!' ധോനിയുടെ പുതിയ ലുക്ക്; ട്രോളുമായി വസിം ജാഫർ

സമകാലിക മലയാളം ഡെസ്ക്

പിഎൽ ക്രിക്കറ്റ് പോരാട്ടത്തിന്റെ പുതിയ സീസൺ അടുത്ത മാസം അരംഭിക്കാനിരിക്കെ ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്ര സിങ് ധോനിയുടെ പുതിയ ലുക്ക് വലിയ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് ധോനി തല മൊട്ടയടിച്ച് ആരാധകരെ ഞെട്ടിച്ചത്. 

മേക്ക്ഓവറുകളിലൂടെ ട്രെൻഡ് സെറ്റ് ചെയ്യുന്ന കാര്യത്തിൽ മുൻപന്തിയിലുള്ള ധോനി ഇപ്പോൾ യോഗിയുടെ വേഷത്തിൽ എത്തിയത് ആരാധകർക്ക് കൗതുകമായിരുന്നു. ഐപിഎൽ പരസ്യത്തിന്റെ ഭാഗമാണ് പുതിയ ലുക്ക്. തല മൊട്ടയടിച്ച് യോഗിയുടെ രൂപത്തിൽ ഇരിക്കുന്ന ധോനിയുടെ ചിത്രം സ്റ്റാർ സ്‌പോർട്‌സ് പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ ധോനിയുടെ പുതിയ ലുക്കിനെ ട്രോളി രം​ഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വസിം ജാഫർ. മൊട്ടയടിച്ച് യോ​ഗിയെ പോലെ ഇരിക്കുന്ന ധോനിയുടെ ചിത്രം തന്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കിട്ട് ജാഫർ ഇങ്ങനെ കുറിച്ചു- 'തലൈ ലാമ'.

പിഎല്ലിന് മുന്നോടിയായി സ്റ്റാർ സ്പോർട്സ് നിർമിച്ച പരസ്യ ചിത്രത്തിനായാണ് ധോനി തല മൊട്ടയടിച്ചത്. ധോനിയെ വച്ച് മറ്റൊരു പരസ്യവും സ്റ്റാർ സ്പോർട്സ് ചെയ്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)