കായികം

അന്ന് കോഹ്‌ലിയെ ധോനി താഴേക്കിറക്കി, രാഹുലിനേയും അതുപോലെ ചെയ്യൂ: ആകാശ് ചോപ്ര

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഫോമില്ലാതെ കളിക്കുന്ന കെ എല്‍ രാഹുലിന്റെ ബാറ്റിങ് പൊസിഷന്‍ മാറ്റണമെന്ന് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. രാഹുലിനെ നാലാം സ്ഥാനത്തേക്ക് ഇറക്കി രോഹിത്തിനൊപ്പം ഇഷന്‍ കിഷനെ ഓപ്പണിങ്ങില്‍ ഇറക്കണം എന്നാണ് ആകാശ് ചോപ്ര പറയുന്നത്. 

5 ബൗളര്‍മാരുമായി ഇന്ത്യ ഇറങ്ങാന്‍ സാധ്യതയില്ല. അപ്പോള്‍ രോഹിത്തിനൊപ്പം ഇഷനെ ഓപ്പണിങ്ങില്‍ ഇറക്കിയാലോ...കോഹ് ലി മൂന്നാം സ്ഥാനത്തും. രാഹുല്‍ നാലാമത്? 2014ലെ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം വിന്‍ഡിസിനെതിരെ കോഹ് ലിയെ ബാറ്റിങ് പൊസിഷനില്‍ ധോനി താഴേക്ക് ഇറക്കിയിരുന്നു. ചിലപ്പോള്‍ ഒരു ചെറിയ മാറ്റമാവും ഫോം വീണ്ടെടുക്കാന്‍ വേണ്ടി വരിക...ആകാശ് ചോപ്ര ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ കളിയില്‍ നാലാമതാണ് കോഹ്‌ലി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത്. ഇഷന്‍ കിഷന്‍ മൂന്നാമതും. കഴിഞ്ഞ മൂന്ന് കളിയിലും കെ എല്‍ രാഹുല്‍ നിരാശപ്പെടുത്തി. എന്നാല്‍ രാഹുലിനെ പിന്തുണച്ചാണ് കോഹ് ലിയും ബാറ്റിങ് കോച്ച് വിക്രം റാത്തോഡും എത്തിയത്. സൂര്യകുമാര്‍ യാദവിന് അവസരം നല്‍കുമോ എന്ന കാര്യവും വ്യക്തമല്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ