കായികം

ഏകദിന ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ; അരങ്ങേറ്റത്തിന് ക്രുനാലും പ്രസിദ്ധും; ഇടംപിടിച്ച് നടരാജനും സൂര്യകുമാറും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിന് എതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ക്രുനാല്‍ പാണ്ഡ്യയും പ്രസിദ്ധ കൃഷ്ണയും ഇന്ത്യന്‍ ടീമിലേക്ക് എത്തി. 

ടി20 പരമ്പരയില്‍ തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ മികവ് കാണിച്ച സൂര്യകുമാര്‍ യാദവ് ഏകദിന ടീമിലും സ്ഥാനം പിടിച്ചു. പരിക്കേറ്റ മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും ടീമിലേക്ക് തിരികെ എത്തിയില്ല. വിവാഹത്തിനായി ഇടവേളയെടുത്ത ബൂമ്രയും ടീമിലില്ല. 

ഭുവനേശ്വര്‍ കുമാര്‍ ഏകദിനത്തിലും പേസ് ബൗളിങ് നിരയ്ക്ക് നേതൃത്വം നല്‍കും. ടി നടരാജന്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ശര്‍ദുള്‍ താക്കൂര്‍ എന്നിവരാണ് ഫാസ്റ്റ് ബൗളര്‍മാരായുള്ളത്. സ്പിന്നര്‍മാരായി ചഹലും, കുല്‍ദീപും. 

ഓള്‍റൗണ്ടര്‍മാരായി ക്രുനാല്‍ പാണ്ഡ്യയും വാഷിങ്ടണ്‍ സുന്ദറും ഹര്‍ദിക് പാണ്ഡ്യയും. കെ എല്‍ രാഹുലിനേയും റിഷഭ് പന്തിനേയും വിക്കറ്റ് കീപ്പര്‍മാരായാണ് ടീമില്‍ എടുത്തിരിക്കുന്നത്. ശുഭ്മാന്‍ ഗില്‍ ഏകദിന ടീമില്‍ ഇടംപിടിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു