കായികം

രണ്ടാം ഏകദിനം ഇന്ന് ; പരിക്കില്‍ വലഞ്ഞ് ഇംഗ്ലണ്ട്, മോര്‍ഗന്‍ കളിക്കില്ല, ബട്‌ലര്‍ നായകന്‍

സമകാലിക മലയാളം ഡെസ്ക്

പൂനെ : ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനം ഇന്ന് നടക്കും. ഉച്ചയ്ക്ക് 1.30 മുതലാണ് മല്‍സരം ആരംഭിക്കുക. നായകന്‍ ഇയാന്‍ മോര്‍ഗന് പരിക്കേറ്റത് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയായി. മോര്‍ഗന് പകരം ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിനെ നയിക്കുക. 

ഒന്നാം ഏകദിനമല്‍സരത്തിനിടെയാണ് മോര്‍ഗന്റെ കൈവിരലിന് പരിക്കേറ്റത്. മോര്‍ഗന് ഇന്ത്യക്കെതിരായ തുടര്‍ന്നുള്ള രണ്ട് ഏകദിനമല്‍സരങ്ങളിലും കളിക്കാനാകില്ല. പകരം ഇന്നത്തെ മല്‍സരത്തില്‍ ലിയാം ലിംവിംഗ്സ്റ്റണ്‍ ഇന്ന് അരങ്ങേറ്റം കുറിക്കുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. 

ഒന്നാം ഏകദിന മല്‍സരത്തില്‍ ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റ സാം ബില്ലിങ്‌സും ഇന്നത്തെ മല്‍സരത്തില്‍ കളിക്കില്ല. ബില്ലിങ്‌സിന് മൂന്നാം ഏകദിനത്തില്‍ കളിക്കാനാകുമോ എന്ന കാര്യം പരിശോധനകള്‍ക്ക് ശേഷമേ പറയാനാകൂ എന്ന് ഇസിബി അറിയിച്ചു.

ഇന്ത്യന്‍ നിരയില്‍ പരിക്കേറ്റ മധ്യനിര താരം ശ്രേയസ്സ് അയ്യര്‍ക്ക് പകരം സൂര്യകുമാര്‍ യാദവ് അന്തിമ ഇലവനില്‍ ഇടംപിടിച്ചേക്കും. അങ്ങനെയെങ്കില്‍ രണ്ടാം ഏകദിനത്തിലൂടെ രാജ്യാന്തര ക്രിക്കറ്റില്‍ സൂര്യകുമാറിന്റെ ഏകദിന അരങ്ങേറ്റമാകും. ഋഷഭ് പന്തിനെ മധ്യനിരയില്‍ ഉള്‍പ്പെടുത്തണമെന്ന വാദവും ഉയരുന്നുണ്ട്. 

ഒന്നാം ഏകദിനത്തില്‍ ബാറ്റിങ്ങിനിടെ പരുക്കേറ്റെങ്കിലും രോഹിത് ശര്‍മ രണ്ടാം മത്സരത്തില്‍ കളിച്ചേക്കുമെന്നാണ് വിവരം. രോഹിത് ശര്‍മയ്ക്ക് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ യുവതാരം ശുഭ്മന്‍ ഗില്‍ ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്യാനാണ് സാധ്യത.ഒന്നാം ഏകദിനത്തില്‍ 68 റണ്‍സ് വഴങ്ങി നിരാശപ്പെടുത്തിയ കുല്‍ദീപ് യാദവിന് പകരം യുസ്‌വേന്ദ്ര ചെഹല്‍ കളിക്കാനാണ് സാധ്യത. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ