കായികം

സോഫ്റ്റ് സിഗ്നലിന് അവസരമില്ല, ഒറ്റക്കയ്യില്‍ പറന്ന് ബോള്‍ട്ടിന്റെ അവിശ്വസനീയ ക്യാച്ച് 

സമകാലിക മലയാളം ഡെസ്ക്

വെല്ലിങ്ടണ്‍: ഒറ്റക്കയ്യില്‍ പറന്ന് ന്യൂസിലാന്‍ഡ് സീമര്‍ ട്രെന്റ് ബോള്‍ട്ടിന്റെ തകര്‍പ്പന്‍ ക്യാച്ച്. ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിലാണ് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച് ബോള്‍ട്ടിന്റെ ക്യാച്ച് എത്തിയത്. 

ബംഗ്ലാദേശ് ഇന്നിങ്‌സിന്റെ ഏഴാം ഓവറിലാണ് സംഭവം. മാറ്റ് ഹെന്റിയുടെ ഡെലിവറിയില്‍ ലീഡിങ് എഡ്ജ് ആയി പന്ത് തേര്‍ഡ് മാനിലേക്ക്. പന്തിലേക്ക് ഓടിയടുത്ത ബോള്‍ട്ട് ഫുള്‍ ലെങ്ത് ഡൈവ് ചെയ്ത് ഇടത് കൈ നീട്ടി പന്ത് പിടിച്ചെടുത്തു. 

ബോള്‍ട്ടിന്റെ കൈപ്പടത്തിനും വിരലുകള്‍ക്കും ഇടയില്‍ പന്ത് ഉറച്ചിരുന്നു. ബാലന്‍സ് ഇല്ലാതെ നില്‍ക്കുമ്പോഴും പന്ത് ഗ്രൗണ്ടില്‍ തൊടീക്കാതിരിക്കാനും ബോള്‍ട്ടിനായി. 318 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശിനെ കിവീസ് 154 റണ്‍സിന് ഓള്‍ഔട്ടാക്കി പരമ്പര 3-0ന് സ്വന്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി