കായികം

വനിതകള്‍ക്ക് മാത്രമല്ല, ലോകത്തിലെ എല്ലാ ക്രിക്കറ്റ് താരങ്ങള്‍ക്കും പ്രചോദനം; മന്‍ കി ബാത്തില്‍ മിതാലിയെ പ്രശംസിച്ച് പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മന്‍ കി ബാത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ഏകദിന ക്യാപ്റ്റന്‍ മിതാലി രാജിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരുപാട് ക്രിക്കറ്റ് കളിക്കാര്‍ക്ക് പ്രചോദനമാണ് മിതാലിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

10000 റണ്‍സ് കണ്ടെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം എന്ന നേട്ടം അടുത്തിടെ മിതാലി സ്വന്തമാക്കിയിരുന്നു. ഈ നേട്ടം സ്വന്തമാക്കിയതിന് എല്ലാ അഭിനന്ദനങ്ങളും. ഇതിലൂടെ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് മാത്രമല്ല, ലോകം മുഴുവനുമുള്ള ക്രിക്കറ്റ് കളിക്കാര്‍ക്ക് പ്രചോദനമാവുകയാണ് മിതാലിയെന്നും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പറഞ്ഞു. 

ഐഎസ്എസ്എഫിലെ ഇന്ത്യന്‍ അത്‌ലറ്റുകളേയും പി വി സിന്ധുവിനേയും മിതാലിക്കൊപ്പം മോദി അഭിനന്ദിച്ചു. രാജ്യാന്തര ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികയ്ക്കുന്ന ലോകത്തിലെ രണ്ടാമത്തെ വനിതാ ക്രിക്കറ്റ് താരമാണ് മിതാലി ഇപ്പോള്‍. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലാണ് മിതാലി നേട്ടം സ്വന്തമാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

വെള്ളിയാഴ്ച വരെ ചുട്ടുപൊള്ളും; 41 ഡിഗ്രി വരെ ചൂട്, 'കള്ളക്കടലില്‍'ജാഗ്രത

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം