കായികം

ശിഖര്‍ ധവാന് അര്‍ധ ശതകം, രോഹിത് മടങ്ങി; ഇന്ത്യക്ക് മികച്ച തുടക്കം

സമകാലിക മലയാളം ഡെസ്ക്

പുനെ: പരമ്പര വിജയം നിര്‍ണയിക്കുന്ന മൂന്നാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം. ശിഖര്‍ ധവാന്‍ അര്‍ധ ശതകം പിന്നിട്ടു. 44 പന്തിലാണ് ധവാന്‍ 50 പിന്നിട്ടത്. 14 ഓവറിലേക്ക് കളിയെത്തുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു. 

37 പന്തില്‍ നിന്ന് ആറ് ബൗണ്ടറികളുമായി 37 റണ്‍സ് എടുത്താണ് രോഹിത് മടങ്ങിയത്. ആദില്‍ റാഷിദിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. 
ധവാന്റെ 32ാം ഏകദിന അര്‍ധ ശതകമാണ് ഇത്. ആദില്‍ റാഷിദിന്റെ ആദ്യ ഓവറിലെ നാലാമത്തെ ഡെലിവറി ബൗണ്ടറി കടത്തിയാണ് ധവാന്‍ അര്‍ധ ശതകം തികച്ചത്. 

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ധവാന്റെ രണ്ടാമത്തെ അര്‍ധ ശതകമാണ് ഇത്. ആദ്യ ഏകദിനത്തില്‍ സെഞ്ചുറിക്ക് തൊട്ടരികില്‍ വെച്ച് ധവാന്‍ പുറത്തായിരുന്നു. ടീമിലെ സ്ഥാനം തന്നെ ഭീഷണിയായി നില്‍ക്കെ പരമ്പരയില്‍ രണ്ട് അര്‍ധ ശതകം പിന്നിട്ടത് ധവാന് തുണയാവും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ