കായികം

ലക്ഷ്യം ആറാം ഐപിഎൽ കിരീടം; പാണ്ഡ്യ സഹോദരൻമാരും സൂര്യ കുമാർ യാദവും മുംബൈ ഇന്ത്യൻസ് ക്യാംപിൽ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇം​​ഗ്ലണ്ടിനെതിരായ ഏക​ദിന പരമ്പര നേട്ടത്തിന് പിന്നാലെ  ഇന്ത്യൻ താരങ്ങളായ ഹർദിക് പാണ്ഡ്യ, ക്രുണാൽ പാണ്ഡ്യ, സൂര്യകുമാർ യാദവ് എന്നിവർ മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ ചേർന്നു. ഐ.പി.എൽ 14-ാം സീസണ് മുന്നോടിയായി തിങ്കളാഴ്ചയാണ് താരങ്ങൾ മുംബൈ ഇന്ത്യൻസിനൊപ്പം ചേർന്നത്. 

മൂവരും ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റൈന് ശേഷം ടീമിനൊപ്പം പരിശീലനത്തിന് ചേരും. മുംബൈ ടീം താമസിക്കുന്ന റെനയസൻസ് മുംബൈ കൺവെൻഷൻ സെന്റർ ഹോട്ടലിലേക്കാണ് ഇംഗ്ലണ്ട് പരമ്പര കഴിഞ്ഞ് താരങ്ങളെത്തിയത്.

ഇംഗ്ലണ്ട് പരമ്പരയിൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ക്രുണാൽ പാണ്ഡ്യ അർധ സെഞ്ച്വറിയുമായി അരങ്ങേറ്റം അവിസ്മരണീയമാക്കിയാണ് എത്തുന്നത്. ടി20 പരമ്പരയിൽ അവസരം ലഭിച്ച സൂര്യകുമാർ യാദവിനും മികച്ച പ്രകടനം പുറത്തെടുക്കാനായി. പക്ഷേ ഏകദിന പരമ്പരയിൽ താരത്തിന് അവസരം ലഭിച്ചിരുന്നില്ല. 

ബിസിസിഐയുടെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമം അനുസരിച്ച് ബയോബബിളിൽ പ്രവേശിക്കുന്ന എല്ലാ താരങ്ങളും മാനേജ്‌മെന്റ് സപ്പോർട്ട് സ്റ്റാഫുകളും അവരുടെ ഹോട്ടൽ മുറികളിൽ ഒരാഴ്ച ക്വാറന്റൈനിൽ കഴിയണമെന്ന് നിർബന്ധമാണ്. ഇക്കാലയളവിൽ ഓരോ വ്യക്തിയും ഒന്നിലധികം തവണ കോവിഡ് പരിശോധനയ്ക്ക് വിധേയരാകുകയും വേണം. ഏപ്രിൽ ഒൻപതിന് നടക്കുന്ന ഉദ്ഘാടന പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂരുമായി ഏറ്റുമുട്ടും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ