കായികം

ഐപിഎൽ മത്സരങ്ങൾ റദ്ദാക്കി; സീസൺ ഉപേക്ഷിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഐപിഎൽ മത്സരങ്ങൾ റദ്ദാക്കി. ബയോ ബബിളിനുള്ളിലെ കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം എന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല അറിയിച്ചു. 

സൺറൈസേഴ്സ് ഹൈദരാബാദ് താരം വൃധിമാൻ സാഹയ്ക്കും ഡൽഹി സ്പിന്നർ അമിത് മിശ്രയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ചെന്നൈ, കൊൽക്കത്ത, ഡൽഹി, ഹൈദരാബാദ് ക്യാമ്പുകളിൽ രോ​ഗവ്യാപനം റിപ്പോർട്ട് ചെയ്തതോടെയാണ് ഐപിഎൽ മത്സരങ്ങൾ ഉപേക്ഷിക്കുന്നത്. 

കഴിഞ്ഞ ദിവസം കൊൽക്കത്ത കളിക്കാരായ സന്ദീപ് വാര്യർ, വരുൺ ചക്രവർത്തി എന്നിവർക്ക് കോവിഡ് പോസിറ്റീവായിരുന്നു. സാഹയുടേയും അമിത് മിശ്രയുടേയും രണ്ടാമത്തെ കോവിഡ് ഫലം വരുന്നതോടെയാവും ഇന്നത്തെ മത്സരത്തിന്റെ കാര്യത്തിൽ തീരുമാനമാവുക എന്നാണ് കരുതിയത്. എന്നാൽ സീസൺ തന്നെ നിർത്തി വയ്ക്കാൻ ഐപിഎൽ ഗവേണിങ് കൗൺസിൽ തീരുമാനമെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍