കായികം

കോവിഡ്; ക്രിക്കറ്റ് താരം വിവേക് യാദവ് മരണത്തിന് കീഴടങ്ങി

സമകാലിക മലയാളം ഡെസ്ക്

ജയ്പുര്‍: മുന്‍ രാജസ്ഥാന്‍ ലെഗ് സ്പിന്നറും രഞ്ജി താരവുമായിരുന്ന വിവേക് യാദവ് കോവിഡ് ബാധിതനായി മരിച്ചു. 36 വയസായിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി ആമാശയത്തില്‍ ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. കോവിഡ് ബാധിതനായതോടെ രോഗം മൂര്‍ച്ഛിച്ചാണ് മരണം. 

കഴിഞ്ഞ ദിവസം കീമോതെറാപ്പിക്കായി ആശുപത്രിയിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തി അഞ്ചാം ദിവസമാണ് മരണം. അദ്ദേഹത്തിന്റെ അടുത്ത ബന്ധുവാണ് മരണ വിവരം പുറത്തുവിട്ടത്. 

2010-11, 2011-12 സീസണുകള്‍ രാജസ്ഥാന്‍ തുടര്‍ച്ചയായി രഞ്ജി ട്രോഫി കിരീടങ്ങള്‍ നേടിയപ്പോള്‍ ടീമില്‍ അംഗമായിരുന്നു വിവേക്. 2011ല്‍ ഐപിഎല്‍ ടീം ഡല്‍ഹി ഡെയര്‍ഡവിള്‍സിനായും കളിച്ചു. 18 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 57 വിക്കറ്റുകള്‍ വീഴ്ത്തി. 

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അഞ്ച് വര്‍ഷം മാത്രം കളിച്ച താരം പിന്നീട് പരിശീലകന്റെ റോളും അണിഞ്ഞു. രാജസ്ഥാനില്‍ നിരവധി യുവ ക്രിക്കറ്റ് താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ കുറഞ്ഞ സമയം കൊണ്ട് അദ്ദേഹത്തിന് സാധിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍