കായികം

കോവി‍ഡ് എങ്ങനെ ബയോ ബബിളിലെത്തി? സൗരവ് ​ഗാം​ഗുലിയുടെ വിശദീകരണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: യാത്രയും ആറ് വ്യത്യസ്ത വേദികളിൽ മത്സരം എന്നതുമായിരിക്കാം ബയോ ബബിളിലേക്ക് കോവിഡ് വൈറസ് എത്താൻ ഇടയാക്കിയത് എന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ​ഗാം​ഗുലി. ബയോ സുരക്ഷയുള്ള ബബിളിൽ എങ്ങനെ ഇത് സംഭവിച്ചു എന്ന് തനിക്ക് അറിയില്ലെന്ന് ​ഗാം​ഗുലി പറഞ്ഞു.

സാഹചര്യങ്ങളിൽ പോസ്റ്റുമോർട്ടം നടത്തി കാരണങ്ങൾ കണ്ടെത്തേണ്ടതുണ്ട്. യാത്രകൾ ഒരു പ്രശ്നമായിട്ടുണ്ടാവാം എന്നാണ് കരുതുന്നത്. കഴിഞ്ഞ വർഷം യുഎഇയിൽ എല്ലാം മൂന്ന് വേദികളിലായി ചുരുക്കി. ചെറിയ ഏരിയയിലാണ് കാര്യങ്ങളെല്ലാം നടന്നിരുന്നത്. വിമാനമാർ​ഗമുള്ള യാത്ര അവിടെ ഉണ്ടായിരുന്നില്ല.എന്നാലിവിടെ നമുക്ക് ആറ് വ്യത്യസ്ത വേദികളാണ് ഉള്ളത്, ​ഗാം​ഗുലി ചൂണ്ടിക്കാണിച്ചു. 

രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യവും നിങ്ങൾ നോക്കണം. ഒരു ദിവസം കോവിഡ് ബാധിതരാവുന്നവരുടെ എണ്ണം പരിധി ഇല്ലാതെ ഉയരുകയാണ്. എന്താണ് നാളെ സംഭവിക്കുക എന്ന് ആർക്കും അറിയില്ല. കാര്യങ്ങൾ നിയന്ത്രണവിധേയമല്ലാതായി കഴിഞ്ഞു. 

ടി ലോകകപ്പിന് മുൻപ് ഐപിഎല്ലിനായി സമയം കണ്ടെത്താനാവുമോ എന്ന ആലോചന മുൻപിലുണ്ട്. എന്നാലിപ്പോൾ അതിലേക്കൊന്നും കടന്നിട്ടില്ല. ഐപിഎൽ റദ്ദാക്കിയിട്ട് ഒരു ദിവസം മാത്രമേ പിന്നിട്ടിട്ടുള്ളു.ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പതിയെ ആ ചർച്ചകളിലേക്കെല്ലാം കടക്കാം. ഐപിഎൽ രണ്ടാം ഘട്ടം നടത്താനായില്ലെങ്കിൽ 2500 കോടി രൂപയായിരിക്കും നഷ്ടം വരിക എന്നും ​ഗാം​ഗുലി പറഞ്ഞു 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ