കായികം

ചിലസമയം കുട്ടിക്കാല സുഹൃത്തുക്കളെ പോലെ, മറ്റ് ചിലപ്പോൾ പോരടിച്ച്; കോഹ്ലിയെ കുറിച്ച് മുഹമ്മദ് ഷമി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കുട്ടിക്കാലത്തെ കൂട്ടുകാരെ പോലെയാണ് കോഹ് ലി തങ്ങളോട് ഇടപഴകുന്നതെന്ന് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ഒരു തരത്തിലുള്ള സമ്മർദവും ഫാസ്റ്റ് ബൗളിങ് യൂണിറ്റിന് മേൽ കോഹ് ലി നൽകാറില്ലെന്നും ഷമി പറഞ്ഞു. 

തന്റെ ബൗളിങ് യൂണിറ്റിന് എല്ലാ പിന്തുണയും സ്വാതന്ത്ര്യവും ഷമി നൽകുന്നു. ഞങ്ങളുടെ പ്ലാൻ പരാജയപ്പെടുമ്പോൾ മാത്രമാണ് കോഹ് ലി ഇടപെടുക. ക്യാപ്റ്റനെ സമീപിക്കുമ്പോൾ എങ്ങനെ പ്രതികരിക്കും എന്ന് ചിലപ്പോൾ ബൗളർമാർക്ക് സംശയമുണ്ടാവും. എന്നാൽ അത്തരം പ്രശ്നങ്ങളൊന്നും കോഹ് ലിയിൽ ഇല്ല, ഷമി പറയുന്നു. 

ഞങ്ങൾക്കൊപ്പം നിന്ന് തമാശ പറയും. അദ്ദേഹത്തിന്റെ കുട്ടിക്കാത്തെ സുഹൃത്തുക്കളാണ് ഞങ്ങൾ എന്ന നിലയിൽ നിന്ന് സംസാരിക്കും. ​ഗ്രൗണ്ടിലും പല സമയങ്ങളിലും കോഹ് ലി രസകരമായി ഇടപഴകുന്നു. എന്നാൽ ചില സമയങ്ങളിൽ ഞങ്ങൾക്കിടയിൽ കാർക്കശ്യത്തോടെയുള്ള സംസാരങ്ങൾ ഉയരാറുണ്ട്. എന്നാൽ ഞങ്ങൾ അത് ​ഗൗനിക്കുന്നില്ല. 

ആ നിമിഷത്തെ സാഹചര്യത്തിൽ സംഭവിക്കുന്നതാണ് അതെല്ലാം. രാജ്യത്തിന് വേണ്ടി എല്ലാവരും കഠിനാധ്വാനം ചെയ്യുകയാണ്. അവിടെ ഇങ്ങനെയുള്ള സംസാരങ്ങളുണ്ടാവും. എന്റെ ഭാ​ഗത്ത് നിന്ന് എന്തെങ്കിലും പിഴവുണ്ടായാൽ അത് എന്നോട് വന്ന് പറയാം. ഞാൻ അത് അം​ഗീകരിക്കും, ഷമി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു