കായികം

'ഞാനൊരിക്കലും എന്റെ താരങ്ങളോട് അതു പറയില്ല'; റയല്‍ വിട്ടേക്കുമെന്ന റിപ്പോർട്ടുകൽ നിഷേധിച്ച് സിദാൻ 

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: ലാ ലിഗ ഈ സീസണ്‍ അവസാനിക്കുന്നതോടെ റയല്‍ മാഡ്രിഡിന്റെ പരിശീലകസ്ഥാനം ഒഴിയുമെന്ന വാർത്തകൾ നിഷേധിച്ച് സിനദിന്‍ സിദാന്‍. ഒരിക്കലും അങ്ങനെ തന്റെ താരങ്ങളോട് പറയില്ലെന്നാണ് സിദാന്റെ പ്രതികരണം. ഈ സീസണു ശേഷം ടീം വിടുമെന്ന കാര്യം താരങ്ങളെ നേരത്തെ അറിയിച്ചുവെന്നാണ് പുറത്തുവന്ന അഭ്യൂഹങ്ങൾ. 

"ഞാനിപ്പോൾ ക്ലബ് വിടുകയാണെന്ന് എങ്ങനെ എന്റെ കളിക്കാരോട് പറയും? കിരീടത്തിനു വേണ്ടി ഞങ്ങൾ എല്ലാം നൽകി പൊരുതുന്നതിനിടയിൽ ഞാൻ ഒഴിവാകുന്ന കാര്യം പറയുകയോ? പുറത്തുള്ളവർക്ക് അവരുടെ ഇഷ്ടം പോലെ ചെയ്യാം. എന്നാൽ ഞാനൊരിക്കലും എന്റെ താരങ്ങളോട് അതു പറയില്ല." അത്‌ലറ്റിക് ക്ലബിനെതിരെ നടന്ന മത്സരത്തിൽ വിജയം നേടി ലാ ലിഗ കിരീടം നേടാനുള്ള സാധ്യത നിലനിർത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിദാൻ.

സിദാൻ ഈ സീസണു ശേഷം ക്ലബ് വിടുമെന്ന കാര്യം നിരവധി യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സിദാൻ ഇക്കാര്യം താരങ്ങളെ അറിയിച്ചെന്നും  മാനസിക പിരിമുറുക്കമാണ് ഫ്രഞ്ച് പരിശീലകൻ ക്ലബ് വിടാനെടുത്ത തീരുമാനത്തിനു പുറകിലെന്നുമായിരുന്നു റിപ്പോർട്ടുകൾ. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്

കനത്തമഴയില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞുവീണു; ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ