കായികം

ലോകകപ്പ് യോ​ഗ്യതാ മത്സരം; 28 അം​ഗ ഇന്ത്യൻ സാധ്യത ടീമിനെ പ്രഖ്യാപിച്ചു, സഹലും ആഷിഖും സംഘത്തിൽ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ലോകകപ്പ് യോ​ഗ്യതാ മത്സരങ്ങൾക്കായുള്ള ഇന്ത്യയുടെ സാധ്യത ടീമിനെ പ്രഖ്യാപിച്ചു. 28 അം​ഗ സംഘത്തെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.  മധ്യനിര താരങ്ങളായ സഹൽ അബ്​ദുൽ സമദും ആഷിഖ് കരുണിയനുമാണ് സാധ്യതാ ടീമിൽ ഇടംപിടിച്ചിരിക്കുന്ന മലയാളികൾ. 

ഖത്തറിൽ മൂന്ന് ലോകകപ്പ് യോ​ഗ്യതാ മത്സരങ്ങൾക്കുള്ള സാധ്യത ടീമാണ് ഇത്. ഇന്ന് വൈകുന്നേരം 28 അം​ഗ ഇന്ത്യൻ സംഘം ഖത്തറിലേക്ക് തിരിക്കും. 2023ലെ ഏഷ്യാ കപ്പിലേക്കുള്ള യോ​ഗ്യതാ മത്സരങ്ങളും ഇന്ത്യ കളിക്കും. ജൂൺ മൂന്ന് മുതലാണ് മത്സരങ്ങൾ. മെയ് 15 മുതൽ ഡൽഹിയിൽ ക്വാറന്റൈനിലാണ് ദോഹയിലേക്ക് പറക്കാനുള്ള ഇന്ത്യൻ സംഘം. 

അനുകൂല സാഹചര്യത്തിലല്ല ഇന്ത്യ യോ​ഗ്യതാ മത്സരങ്ങൾക്ക് ഇറങ്ങുന്നതെന്ന് സ്റ്റിമാ​ക് പറഞ്ഞു. കോവിഡിനെ തുടർന്ന് മെയിൽ കൊൽക്കത്തയിൽ നടത്തേണ്ടിയിരുന്ന ക്യാംപ് റദ്ദാക്കി. ദുബായിൽ കളിക്കേണ്ടിയിരുന്ന സൗഹൃദ മത്സരവും ഇന്ത്യക്ക് ഉപേക്ഷിക്കേണ്ടതായി വന്നത് സ്റ്റിമാക് ചൂണ്ടിക്കാണിച്ചു. 

ഇന്ത്യയുടെ 28 അം​ഗ സാധ്യത ടീം, 

​ഗോൾകീപ്പർമാർ: ​ഗുർപ്രീത് സിങ് സന്ധു, അമരിന്ദർ സിങ്, ധീരജ് സിങ്

ഡിഫന്റേഴ്സ്: പ്രിതം കോട്ടാൽ, രാഹുൽ ബെകെ, നരേന്ദർ ​ഗെഹ്ലോട്ട്, ചി​ഗ്ലെൻസന സിങ്, സന്ദേശ് ജിങ്കൻ, ആദിൽ ഖാൻ, ആകാശ് മിശ്ര, സുഭാശിഷ് ബോസ്

മിഡ് ഫീൽഡേഴ്സ്: ഉദാന്ത സിങ്, ബ്രണ്ടൻ ഫെർണാണ്ടസ്, ലിസ്റ്റൻ കൊളാകോ, റൗലിൻ ബോർ​ഗസ്, ​ഗ്ലാൻ മാർടിൻസ്, അനിരുദ്ധ് താപ, പ്രണോയ് ഹൽഡർ, സുരേഷ് സിങ്, അബ്​ദുൽ സഹൽ, യാസിർ, ചാങ്തേ, ബിബിൻ സിങ്, ആഷിക് കെ.

ഫോർവേർഡ്സ്: സുനിൽ ഛേത്രി, മൻവീർ സിങ്, ഇഷൻ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ