കായികം

നീണ്ട 13 വര്‍ഷങ്ങള്‍, 27 കിരീട നേട്ടങ്ങള്‍; ബയേണിനോട് ഗുഡ് ബൈ പറഞ്ഞ് അലാബ; ഇനി റയല്‍ മാഡ്രിഡില്‍

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: ടീമിന്റെ പ്രതിരോധ നിരയ്ക്ക് കരുത്ത് പകരാനായി ജര്‍മന്‍ സൂപ്പര്‍ ക്ലബ് ബയേണ്‍ മ്യൂണിക്കില്‍ നിന്ന് ഡിഫന്‍ഡര്‍ ഡേവിഡ് അലാബയെ സ്വന്തമാക്കി സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ്. 28കാരനായ ഓസ്ട്രിയന്‍ താരവുമായി അഞ്ച് വര്‍ഷത്തെ കരാറാണ് റയല്‍ ഒപ്പു വച്ചത്. യൂറോ കപ്പിനുള്ള ഓസ്ട്രിയന്‍ ടീമിന്റെ ഭാഗമായതിനാല്‍ അതിന് ശേഷം താരത്തെ ആരാധകര്‍ക്കായി അവതരിപ്പിക്കുമെന്ന് റയല്‍ വ്യക്തമാക്കി. 

റയല്‍ നായകനും അവരുടെ പ്രതിരോധക്കോട്ടയുടെ നെടുംതൂണുമായ സെര്‍ജിയോ റാമോസുമായി ക്ലബ് ഭാവി സംബന്ധിച്ച് നിര്‍ണായക ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് അലാബയുടെ വരവ് എന്നത് ശ്രദ്ധേയം. റാമോസുമായുള്ള ക്ലബിന്റെ കരാര്‍ ഈ ജൂണില്‍ അവസാനിക്കും. 

നീണ്ട 13 വര്‍ഷങ്ങള്‍ ബയേണിന്റെ സുപ്രധാന താരമായി കളിച്ച ശേഷമാണ് മാഡ്രിഡിലേക്കുള്ള അലാബയുടെ വരവ്. ജര്‍മന്‍ ക്ലബിനൊപ്പം 27 കിരീട നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് 28കാരന്‍ റയലിലേക്ക് ചുവടുമാറുന്നത്. ബയേണിനൊപ്പം പത്ത് ബുണ്ടസ് ലീഗ, ആറ് ജര്‍മന്‍ കപ്പ്, അഞ്ച് ജര്‍മന്‍ സൂപ്പര്‍ കപ്പ്, രണ്ട് ചാമ്പ്യന്‍സ് ലീഗ്, രണ്ട് യുവേഫ സൂപ്പര്‍ കപ്പ്, രണ്ട് ക്ലബ് ലോകകപ്പ് കിരീടങ്ങളാണ് താരം സ്വന്തമാക്കിയത്. 

കഴിഞ്ഞ നവംബറില്‍ കരാര്‍ പുതുക്കുന്നത് സംബന്ധിച്ച് ബയേണുമായി നടത്തിയ ചര്‍ച്ചകള്‍ വിജയിച്ചിരുന്നില്ല. വേതനം സംബന്ധിച്ച കാര്യങ്ങളിലാണ് അഭിപ്രായ വ്യത്യാസങ്ങളുണ്ടായത്. ഇതിന് പിന്നാലെയാണ് പുതിയ വെല്ലുവിളികള്‍ കളത്തില്‍ ഏറ്റെടുക്കാന്‍ താന്‍ ഒരുങ്ങിയതെന്ന് ടീം മാറ്റം സംബന്ധിച്ച് അലാബ വ്യക്തമാക്കി. ഓസ്ട്രിയക്കായി 79 മത്സരങ്ങളും അലാബ കളിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

ജയരാജന്‍ പോയത് അങ്കം ജയിച്ച ചേകവനെപ്പോലെ; നടന്നത് മുഖ്യമന്ത്രി അറിഞ്ഞുള്ള പൊളിറ്റിക്കല്‍ ഡീല്‍ : രമേശ് ചെന്നിത്തല

വിവാഹമോചിതയായി മകള്‍ തിരികെ വീട്ടിലേക്ക്; കൊട്ടും കുരവയുമൊക്കെയായി ആഘോഷമാക്കി പിതാവ് - വിഡിയോ

നാളെ മുതല്‍ സേവിങ്‌സ് അക്കൗണ്ട് ചാര്‍ജില്‍ അടക്കം നാലുമാറ്റങ്ങള്‍; അറിയേണ്ട കാര്യങ്ങള്‍

'പുള്‍ ഷോട്ട് ഇങ്ങനെ'- എതിര്‍ ടീമിലെ യുവ താരത്തെ ബാറ്റിങ് പഠിപ്പിച്ച് പോണ്ടിങ് (വീഡിയോ)