കായികം

'ശ്രീലങ്കയിൽ സഞ്ജു സാംസൺ ഇന്ത്യൻ ടീമിനെ നയിക്കട്ടെ', പിന്തുണയുമായി മുൻ പാക് താരം

സമകാലിക മലയാളം ഡെസ്ക്

ലാഹോർ: ശിഖർ ധവാൻ, ഭുവനേശ്വർ കുമാർ എന്നീ പേരുകളാണ് ലങ്കയിൽ പര്യടനത്തിന് പോകുന്ന ഇന്ത്യൻ വൈറ്റ്ബോൾ ടീമിന്റെ നായക സ്ഥാനത്തേക്കായി ഉയർന്ന് കേൾക്കുന്നത്. എന്നാൽ മലയാളി താരം സഞ്ജു സാംസൺ അതിന് പ്രാപ്തനാണ് എന്ന് പറഞ്ഞ് എത്തുകയാണ് പാകിസ്ഥാൻ മുൻ താരം ഡാനിഷ് കനേരിയ. 

ശ്രീലങ്കൻ പര്യടനത്തിൽ ധവാൻ ക്യാപ്റ്റനായേക്കും. പൃഥ്വി ഷായുമല്ല സഞ്ജുവുമല്ല, ശിഖർ ധവാൻ. എന്നാൽ എന്നോട് ചോദിച്ചാൽ ഞാൻ സഞ്ജുവിന്റെ പേര് പറയും. നമ്മൾ തയ്യാറെടുക്കേണ്ടതുണ്ട് ഭാവിക്കായി. വിരാട് കോഹ് ലി നായക സ്ഥാനത്ത് നിന്ന് മാറാൻ താത്പര്യപ്പെട്ടാൽ പിന്നെ വരാൻ കളിക്കാരൻ തയ്യാറായിരിക്കണം, കനേരിയ പറഞ്ഞു. 

കോഹ് ലിക്ക് പകരം മറ്റൊരാളെ തയ്യാറാക്കി എടുക്കേണ്ടതുണ്ട്. അതിനാൽ ഞാൻ സഞ്ജുവിനൊപ്പം പോവുന്നു. എന്നാൽ ധവാൻ ക്യാപ്റ്റൻസിയിൽ ശക്തനായ എതിരാളിയാണ്. വൈറ്റ്ബോളിൽ ഇന്ത്യയുടെ സീനിയർ താരമാണ് ധവാൻ . എന്നാൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഏറെ നാൾ ആശ്രയിക്കാൻ കഴിയുന്ന വ്യക്തിയല്ല. സഞ്ജുവിന് തെറ്റുകൾ തിരുത്താനും തയ്യാറെടുക്കാനും വേണ്ടത്ര സമയമുണ്ട്. ഹർദിക് പാണ്ഡ്യ ക്യാപ്റ്റൻസി ഏറ്റെടുക്കാൻ പാകത്തിലൊരു താരമാണോ? 

പ്രയാസമേറിയ ചോദ്യങ്ങളാണ് ഇതെല്ലാം. ഭാവിയിൽ ഇന്ത്യയെ നയിക്കാൻ സാധിക്കുന്ന ഒരു താരത്തെയാണ് ഇവിടെ ഞാൻ തെരഞ്ഞെടുക്കുക എന്നും കനേരിയ പറഞ്ഞു. ഈ വർഷമാണ് സഞ്ജുവിനെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. സീസണിൽ 7 മത്സരങ്ങൾ രാജസ്ഥാൻ കളിച്ചപ്പോൾ നാല് കളിയിൽ തോൽക്കുകയും മൂന്ന് കളിയിൽ ജയം പിടിക്കുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍