കായികം

ആറ് മാസമായി ബയോ-ബബിളിൽ, കുടുംബത്തെ മിസ് ചെയ്യും; മാനസികമായി തളർന്നു; ടി20 ലോകകപ്പിലെ മോശം പ്രകടനത്തെക്കുറിച്ച് ബുമ്ര 

സമകാലിക മലയാളം ഡെസ്ക്

തുടർച്ചയായി ബയോ-ബബിളിൽ കഴിയുന്നത് ക്ഷീണിപ്പിക്കുന്നതാണെന്ന് ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്‌പ്രീത് ബുമ്ര. ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയശേഷം പ്രതികരിക്കുകയായിരുന്നു താരം. ബയോ-ബബിളിൽ കഴിയുന്നതും ദീർഘനാളായി വീട്ടുകാരിൽ നിന്ന് മാറിനിൽക്കുന്നതും മാനസികമായി തളർത്തുന്നുണ്ടെന്നും അത് താരങ്ങളുടെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടെന്നും ബുംറ പറഞ്ഞു. 

"അതാണ് യാഥാർത്ഥ്യം. സാഹചര്യം വളരെ കഠിനമാണ്, മഹാമാരിയുടെ കാലമാണ്, ഞങ്ങൾ ബയോ-ബബിളിലാണ് കഴിയുത്. അതുമായി പൊരുത്തപ്പെടാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട് പക്ഷെ ചിലപ്പോഴൊക്കെ മാനസ്സിക സമ്മർദ്ദം തലപൊക്കും. അടിക്കടി ഇതേ കാര്യമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്",ബുംറ പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ കളിക്കാൻ ഇംഗ്ലണ്ടിൽ എത്തിയതുമുതൽ ബയോ-ബബിളിലാണ് ഇന്ത്യൻ താരങ്ങൾ. "ആറ് മാസം നീണ്ട യാത്രയിൽ ചിലപ്പോൾ നിങ്ങൾക്ക് കുടുംബത്തെ മിസ് ചെയ്യും. അത് ചിലപ്പോൾ നിങ്ങളുടെ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. പക്ഷെ കളിക്കളത്തിൽ ഇക്കാര്യങ്ങളൊന്നും ചിന്തിക്കാറില്ല. തീർച്ചയായും ബയോ-ബബിളിൽ കഴിയുന്നതും കുടുംബത്തിൽ നിന്ന് നീണ്ടനാൾ മാറിനിൽക്കുന്നതും താരങ്ങളെ മാനസികമായി തളർത്തും. പക്ഷെ ഞങ്ങളെ കംഫർട്ടബിൾ ആക്കാൻ ബിസിസിഐ കഴിവതും ശ്രമിച്ചു", ബുമ്ര പറഞ്ഞു.  

'ടോസ് നിർണായകമായിരുന്നു. ആദ്യം ബാറ്റ് ചെയ്യേണ്ടിവരുകയാണെങ്കിൽ വലിയ സ്കോറിലെത്തണം എന്നായിരുന്നു തീരുമാനം. ബാറ്റർമാർ അൽപം നേരത്തേ ആക്രമിച്ച് തുടങ്ങിയത് തിരിച്ചടിയായി.തോൽവിയും ജയവും ക്രിക്കറ്റിൻറെ ഭാഗമാണ്. ഈ തോൽവിയിൽ തളരില്ല' എന്നും മത്സരശേഷം ബുമ്ര പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

കുറ്റാലത്ത് മിന്നല്‍ പ്രളയം; ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു; ജീവനും കൊണ്ടോടി വിനോദ സഞ്ചാരികള്‍; വീഡിയോ

'സർജറി വിജയം, അവനും ഞങ്ങളും ഹാപ്പി': മകന്റെ ആരോ​ഗ്യത്തേക്കുറിച്ച് നടൻ അമൽ രാജ്ദേവ്

കോട്ടയത്തിന്റെ കിഴക്കന്‍ മേഖലകളില്‍ കനത്ത മഴ; മീനച്ചിലാറിന്റെ കൈവഴികളില്‍ ജലനിരപ്പ് ഉയര്‍ന്നു

ബ്രിട്ടാസ് വിളിച്ചത് ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന്; യുഡിഎഫ് പ്രതീക്ഷിച്ച റിസള്‍ട്ട് ഉണ്ടായി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍