കായികം

'ആഗോളതാപനത്തിനും കാരണം ഐപിഎല്‍ ആണെന്ന് പറയും', ഇന്ത്യയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ മുന്‍ താരം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിലെ തിരിച്ചടിക്ക് പിന്നില്‍ ഐപിഎല്‍ ആണെന്ന് പറയുന്നവരെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. ആഗോളതാപനത്തിന്റെ കാരണവും ഐപിഎല്‍ ആണെന്ന് ഇവര്‍ പറയുമെന്ന് ആകാശ് ചോപ്ര കുറ്റപ്പെടുത്തി. 

ഐപിഎല്‍ കാരണമല്ല ഇന്ത്യ തോറ്റത്. ഐപിഎല്‍ ഈ സമയം നടത്തിയില്ലായിരുന്നു എങ്കില്‍ ഇന്ത്യ ജയിക്കും എന്നതി ന് ഉറപ്പുണ്ടോ? മികച്ച ട്വന്റി20 ക്രിക്കറ്ററാവാന്‍ സഹായിക്കുകയാണ് ഐപിഎല്‍ ചെയ്യുന്നത്. അതില്‍ ഒരു സംശയവും ഇല്ല. ഐപിഎല്‍ വലിയ സാമ്പത്തിക സുരക്ഷ നല്‍കുന്നു. സമ്മര്‍ദ ഘട്ടങ്ങളെ നേരിടാന്‍ പഠിപ്പിക്കുന്നു, ആകാശ് ചോപ്ര പറഞ്ഞു. 

മത്സരങ്ങള്‍ക്കിടയിലെ ഇടവേള തിരിച്ചടിയാവും

മത്സരങ്ങള്‍ക്കിടയില്‍ വലിയ ഇടവേള വരുന്നത് തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്. ഐപിഎല്‍ കാരണമാണ് ഇന്ത്യ തോറ്റത് എന്ന് ഞാന്‍ പറയില്ല. ഐപിഎല്ലിലൂടെ മികച്ച ട്വന്റി20 ടീം ആവാം എന്നേ ഞാന്‍ പറയുകയുള്ളു എന്നും ആകാശ് ചോപ്ര പറഞ്ഞു. 

ട്വന്റി20 ലോകകപ്പില്‍ സെമി കാണാതെ പുറത്തേക്ക് പോവുന്നതോടെ വലിയ വിമര്‍ശനമാണ് ഇന്ത്യക്ക് നേരെ ഉയരുന്നത്. ആറ് മാസത്തോളമായി ബയോ ബബിളില്‍ തുടരുന്നത് മടുപ്പിക്കുന്നതായി ഇന്ത്യന്‍ താരങ്ങളില്‍ പലരും തുറന്നു പറഞ്ഞു. എന്നാല്‍ നിര്‍ണായക മത്സരത്തില്‍ രോഹിത്തിനെ മൂന്നാമത് ഇറക്കി ഉള്‍പ്പെടെ ഇന്ത്യ എടുത്ത തീരുമാനങ്ങള്‍ വലിയ തോതില്‍ വിമര്‍ശിക്കപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ