കായികം

തകര്‍ത്തടിച്ചു;  പരാജയങ്ങളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് ഇന്ത്യ; കൂറ്റന്‍ സ്‌കോര്‍; അഫ്ഗാന് വിജയലക്ഷ്യം 211

സമകാലിക മലയാളം ഡെസ്ക്

അബുദാബി: അബുദാബി: ട്വന്റി 20 ലോകകപ്പില്‍ അഫ്ഗാനിസ്താനെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്്‌കോര്‍. നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ്‌ നേടി.

ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടെയും കെ.എല്‍ രാഹുലിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയ്ക്ക് വലിയ സ്‌കോര്‍ സമ്മാനിച്ചത്. രോഹിത് ശര്‍മയാണ് ടോപ്‌സ്‌കോറര്‍. 47 പന്തില്‍ നിന്ന് 74 റണ്‍സാണ് രോഹിതിന്റെ സ്മ്പാദ്യം. മൂന്ന് സിക്‌സുകളും 8 ഫോറുകളും രോഹിത് നേടി. 48 പന്തില്‍ നിന്ന് കെഎല്‍ രാഹുല്‍ 69 റണ്‍സ് നേടി. പിന്നാലെയെത്തിയ ഋഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയു തകര്‍ത്തടിച്ചതോടെയാണ് ഇന്ത്യ 200 കടന്നത്

നേരത്തെ ടോസ് നേടിയ അഫ്ഗാനിസ്താന്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യന്‍ ടീമില്‍ ഇഷാന്‍ കിഷന് പകരം സൂര്യകുമാര്‍ യാദവ് തിരിച്ചെത്തിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിക്ക് പകരം ആര്‍. അശ്വിന്‍ ഇടംനേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്

ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദം, സീസണിലെ ആദ്യത്തേത്; വരുംദിവസങ്ങളില്‍ പെരുമഴ, ജാഗ്രത

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ കാന്‍ റെഡ് കാര്‍പെറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി