കായികം

റണ്‍ മെഷീന്‍ @33, കോഹ്‌ലിക്ക് ആശംസകളുമായി ക്രിക്കറ്റ് ലോകം

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് ലോകം. ട്വന്റി20 ലോകകപ്പിന് ഇടയിലാണ് കോഹ്‌ലിയുടെ 33ാം ജന്മദിനം എത്തുന്നത്. 

മുന്‍ താരങ്ങളായ വിവിഎസ് ലക്ഷ്മണ്‍, വീരേന്ദര്‍ സെവാഗ് ഉള്‍പ്പെടെയുള്ളവര്‍ കോഹ്‌ലിക്ക് ആശംസ നേര്‍ന്ന് എത്തുന്നു. 23,159 രാജ്യാന്തര റണ്‍സ്. ഇപ്പോഴും കരുത്തോടെ മുന്‍പോട്ട്. ഏറ്റവും കൂടുതല്‍ ടെസ്റ്റ് ജയങ്ങള്‍ നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍. 2011 ലോകകപ്പ്, 2013 ചാമ്പ്യന്‍സ് ട്രോഫി ജേതാവ്, നായകനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരവുമായ കോഹ് ലിക്ക് ജന്മദിനാശംസകള്‍ എന്നാണ് ബിസിസിഐ കുറിച്ചത്. 

നിങ്ങളെ പോലെ ഒരു മൂത്ത സഹോദരനെ ലഭിക്കാന്‍ എനിക്കുണ്ടായത് പോലെ ഭാഗ്യം എല്ലാവര്‍ക്കും ലഭിക്കണം എന്നില്ല. എല്ലാ പ്രതിസന്ധി ഘട്ടത്തിലും എനിക്കൊപ്പം നില്‍ക്കുന്നതിന് നന്ദി. അര്‍ഹിക്കുന്നതെല്ലാം ലഭിക്കട്ടെ എന്നാണ് കോഹ് ലിക്ക് ആശംസ നേര്‍ന്ന് മുഹമ്മദ് സിറാജ് ട്വിറ്ററില്‍ കുറിച്ചത്. 

പ്രതിസന്ധി ഘട്ടങ്ങള്‍ അധികം നീണ്ടു പോവില്ല. തലമുറയില്‍ ഒരിക്കല്‍ മാത്രം പിറക്കുന്ന വിരാട് കോഹ് ലിയെ പോലൊരു താരത്തിന് ജന്മദിനാശംസകള്‍ എന്നാണ് സെവാഗ് ട്വിറ്ററില്‍ കുറിച്ചത്. 

2008ലാണ് കോഹ് ലി ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുന്നത്. 254 ഏകദിനങ്ങളിലും 96 ടെസ്റ്റിലും 92 ടി20യിലും കോഹ് ലി ഇന്ത്യക്ക് വേണ്ടി കളിച്ചു. 50ന് മുകളില്‍ മൂന്ന് ഫോര്‍മാറ്റിലും ശരാശരി കണ്ടെത്തിയാണ് കോഹ് ലിയുടെ പോക്ക്. 70 രാജ്യാന്തര സെഞ്ചുറികളാണ് കോഹ് ലിയുടെ പേരിലുള്ളത്. 

സെഞ്ചുറി വേട്ടയില്‍ 100 സെഞ്ചുറിയുമായി സച്ചിനും 71 സെഞ്ചുറിയുമായി പോണ്ടിങ്ങും മാത്രമാണ് കോഹ്‌ലിക്ക് മുന്‍പിലുള്ളത്. 23159 റണ്‍സ് ആണ് രാജ്യാന്തര ക്രിക്കറ്റില്‍ ഇപ്പോള്‍ കോഹ് ലിയുടെ പേരിലുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല

റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍, പിടിയിലായത് മുഖ്യഇടനിലക്കാർ

വോട്ട് ചെയ്യാൻ എത്തി; ഇവിഎമ്മിനു മുന്നിൽ ആരതി; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ കേസ്

ലോക്സഭ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം