കായികം

24 വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമം; ഓസ്‌ട്രേലിയന്‍ ടീം പാകിസ്ഥാനില്‍ കളിക്കാനെത്തും

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: രണ്ടര പതിറ്റാണ്ടിനടുത്ത് നീണ്ട ഇടവേളയ്ക്ക് വിരാമമിട്ട് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം. ഇടവേളയ്ക്ക് ശേഷം ഓസ്‌ട്രേലിയ പാകിസ്ഥാനില്‍ ക്രിക്കറ്റ് കളിക്കാനെത്തുന്നത്. 1998ന് ശേഷം ആദ്യമായാണ് ഓസീസ് ടീം പാക് പര്യടനത്തിന് ഒരുങ്ങുന്നത്. 

ഓസീസ് പരമ്പരയെ കുറിച്ച് തിങ്കളാഴ്ച പാക് ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരണം നല്‍കി. 24 വര്‍ഷത്തിനു ശേഷമാണ് ഓസീസ് ടീം പാകിസ്ഥാനില്‍ പര്യടനത്തിന് എത്താനൊരുങ്ങുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളിലായിട്ടായിരിക്കും പരമ്പര. മൂന്ന് ടെസ്റ്റും മൂന്ന് ഏകദിനങ്ങളും ഒരു ടി20യും ഓസ്ട്രേലിയ പാക് മണ്ണില്‍ കളിക്കും.

സുരക്ഷാ കാരണങ്ങളാല്‍ പാക് പരമ്പരയില്‍ നിന്ന് ന്യൂസിലന്‍ഡും ഇംഗ്ലണ്ടും അടുത്തിടെ പിന്മാറിയിരുന്നു. ഇതിനു ശേഷമാണ് ഇപ്പോള്‍ ഓസീസ് ടീം പാക് മണ്ണില്‍ കളിക്കാനൊരുങ്ങുന്നത്. 

കറാച്ചി, റാവല്‍പിണ്ടി, ലാഹോര്‍ എന്നിവിടങ്ങളിലായിരിക്കും ടെസ്റ്റ് മത്സരങ്ങള്‍. മാര്‍ച്ച് മൂന്ന് മുതല്‍ ഏഴ് വരെ ഒന്നാം ടെസ്റ്റും 12 മുതല്‍ 16 വരെ രണ്ടാം ടെസ്റ്റും 21 മുതല്‍ 25 വരെ മൂന്നാം ടെസ്റ്റും അരങ്ങേറും. മാര്‍ച്ച് 29, 31, ഏപ്രില്‍ രണ്ട് എന്നീ തീയതികളിലാണ് ഏകദിന പോരാട്ടങ്ങള്‍. ഏക ടി20 ഏപ്രില്‍ അഞ്ചിന് നടക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

കുറ്റാലത്ത് മിന്നല്‍ പ്രളയം; ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു; ജീവനും കൊണ്ടോടി വിനോദ സഞ്ചാരികള്‍; വീഡിയോ

'സർജറി വിജയം, അവനും ഞങ്ങളും ഹാപ്പി': മകന്റെ ആരോ​ഗ്യത്തേക്കുറിച്ച് നടൻ അമൽ രാജ്ദേവ്

കോട്ടയത്തിന്റെ കിഴക്കന്‍ മേഖലകളില്‍ കനത്ത മഴ; മീനച്ചിലാറിന്റെ കൈവഴികളില്‍ ജലനിരപ്പ് ഉയര്‍ന്നു

ബ്രിട്ടാസ് വിളിച്ചത് ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന്; യുഡിഎഫ് പ്രതീക്ഷിച്ച റിസള്‍ട്ട് ഉണ്ടായി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍