കായികം

തകര്‍ത്തടിച്ച് പാക് ബാറ്റിങ് നിര; ഓസീസിന് ലക്ഷ്യം 177 റണ്‍സ്

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ടി20 ലോകകപ്പിലെ രണ്ടാം സെമിയില്‍ ഓസ്‌ട്രേലിയക്കെതിരേ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി പാകിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. ഫൈനലിലെത്താന്‍ ഓസീസിന് വേണ്ടത് 177 റണ്‍സ്. ടോസ് നേടി ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

അര്‍ധ സെഞ്ച്വറികള്‍ നേടിയ ഓപ്പണര്‍ മുഹമ്മദ് റിസ്വാന്‍, ഫഖര്‍ സമാന്‍ എന്നിവരുടെ ഉജ്ജ്വല ബാറ്റിങാണ് പാകിസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. റിസ്വാന്‍ 52 പന്തുകള്‍ നേരിട്ട് നാല് സിക്‌സും മൂന്ന് ഫോറും സഹിതം വാരിയത് 67 റണ്‍സ്. ഫഖര്‍ സമാന്‍ 32 പന്തുകള്‍ നേരിട്ട് നാല് സിക്‌സും മൂന്ന് ഫോറും സഹിതം 55 റണ്‍സുമായി പുറത്താകാതെ നിന്നു. 

ക്യാപ്റ്റന്‍ ബാബര്‍ അസമും മികച്ച ബാറ്റിങ് പുറത്തെടുത്തു. 34 പന്തില്‍ 39 റണ്‍സാണ് ബാബര്‍ എടുത്തത്. ആസിഫ് അലി പൂജ്യത്തിനും ഷൊയ്ബ് മാലിക്ക് ഒരു റണ്ണിനും പുറത്തായി. മുഹമ്മദ് ഹഫീസ് ഒരു റണ്ണുമായി പുറത്താകാതെ നിന്നു. 

പാക് സ്‌കോര്‍ 71ല്‍ എത്തിയപ്പോള്‍ ഓസീസിന് ആദ്യ വിക്കറ്റ് ലഭിച്ചത്. സ്പിന്നര്‍ ആദം സാംപയും ഗ്ലെന്‍ മാക്‌സ്‌വെല്ലും ഒഴികെയുള്ളവര്‍ തല്ല് വാങ്ങി. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റുകളും പാറ്റ് കമ്മിന്‍സ്, സാംപ എന്നിവര്‍ ഓരോ വിക്കറ്റും നേടി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം; മന്ത്രിയുമായി സംഘടനകളുടെ ചര്‍ച്ച നാളെ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നേബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു

രാജ്യത്ത് മൂന്നാം സ്ഥാനം; ഏഷ്യാ യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ എം ജി സര്‍വകലാശാലയ്ക്ക് നേട്ടം