കായികം

പോർച്ചു​ഗൽ പെട്ടു! ലോകകപ്പ് യോ​ഗ്യത തുലാസിൽ

സമകാലിക മലയാളം ഡെസ്ക്

ലിസ്ബൺ: പോർച്ചു​ഗലിന്റെ ലോകകപ്പ് യോ​ഗ്യത തുലാസിലാക്കി സെർബിയയുടെ അവിശ്വസനീയ മുന്നേറ്റം. ഗ്രൂപ്പ് എയിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കരുത്തരായ പോർച്ചുഗലിനെ ഒന്നിനെതിരേ രണ്ടു ഗോളിന് തകർത്ത് സെർബിയ ഖത്തർ ലോകകപ്പിന് നേരിട്ട് യോഗ്യത നേടി. 

മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ അലക്‌സാണ്ടർ മിത്രോവിച് നേടിയ ഹെഡ്ഡർ ​ഗോൾ പോർച്ചുഗലിന്റെ ലോകകപ്പ് സ്വപ്‌നങ്ങളെ പിന്നോട്ടടിച്ചു. ലോകകപ്പ് യോഗ്യതയ്ക്കായി പോർച്ചുഗലിന് മാർച്ചിൽ നടക്കുന്ന പ്ലേ ഓഫ് വരെ കാത്തിരിക്കണം. 

മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ റെനറ്റോ സാഞ്ചസിലൂടെ പോർച്ചുഗലാണ് ആദ്യം മുന്നിലെത്തിയത്. ബെർണാഡോ സിൽവയുടെ പാസിൽ നിന്നായിരുന്നു ഗോളിന്റെ പിറവി. ഗോൾ വീണോടെ ഉണർന്നു കളിച്ച സെർബിയ 33-ാം മിനിറ്റിൽ ദുസാൻ ടാഡിച്ചിലൂടെ സമനില പിടിച്ചു. ലോകകപ്പ് യോഗ്യതയ്ക്ക് ഒരു സമനില മാത്രം മതിയായിരുന്ന പോർച്ചുഗൽ അതിന്റെ അലസത മൈതാനത്ത് കാണിച്ചു. 

എന്നാൽ ഈ അലസതയ്ക്ക് കളിയുടെ അവസാന നിമിഷം അവർക്ക് തിരിച്ചടി കിട്ടി. 90ാം മിനിറ്റിൽ ടാഡിച്ചിന്റെ ക്രോസിൽ തലവെച്ച് അലക്‌സാണ്ടർ മിത്രോവിച് സെർബിയക്കായി ഖത്തറിലേക്ക് നേരിട്ട് ടിക്കറ്റെടുത്തു. യോഗ്യതാ മത്സരങ്ങളിൽ താരത്തിന്റെ എട്ടാം ഗോളായിരുന്നു ഇത്. 

ഗ്രൂപ്പിൽ എട്ട് മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായാണ് സെർബിയയുടെ ലോകകപ്പ് പ്രവേശനം. എട്ട് കളികളിൽ നിന്ന് 17 പോയിന്റാണ് പോർച്ചുഗലിന്റെ അക്കൗണ്ടിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി