കായികം

എല്‍ജിബിടി കമ്യൂണിറ്റിക്ക് പ്രവേശനമില്ല? വിരാട് കോഹ്‌ലിയുടെ റെസ്‌റ്റോറന്റിനെതിരെ ആരോപണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ് ലിയുടെ ഉടമസ്ഥതയിലുള്ള വണ്‍8 കമ്യൂണിന് എതിരെ എല്‍ജിബിടിക്യുഐഎ ഗ്രൂപ്പ്. വിവേചനം ആരോപിച്ച് യെസ്, വി എക്‌സിറ്റ് എന്ന ആക്റ്റിവിസം ഗ്രൂപ്പാണ് രംഗത്തെത്തിയത്. 

എല്‍ജിബിടി സമൂഹത്തിന് എതിരായ റെസ്റ്റോറന്റിന്റെ വിവേചനപരമായ നിലപാട് അംഗീകരിക്കാന്‍ സാധിക്കില്ല. കോഹ് ലിയുടെ റെസ്‌റ്റോറന്റ് ശൃംഖലയുടെ മറ്റിടങ്ങളിലും എല്‍ജിബിടി വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് പ്രവേശനം ഇല്ലെന്ന് ഈ ഗ്രൂപ്പ് ആരോപിക്കുന്നു. 

എന്നാല്‍ ഈ ആരോപണം റെസ്റ്റോറന്റ് നിഷേധിച്ചു. സ്റ്റാഗ് എന്‍ട്രിയില്‍ മാത്രമാണ് നിയന്ത്രണം. ഇതിലൂടെ ഒറ്റയ്‌ക്കെത്തുന്ന ബോയിസിന് പ്രവേശനം ഉണ്ടാവില്ല. ഇത് സ്ത്രീകളുടെ സുരക്ഷ കണക്കിലെടുത്താണ് എന്നും വണ്‍8 കമ്യൂണ്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠിയിലെയും റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍