കായികം

ബംഗ്ലാദേശ് ബാറ്റ്‌സ്മാന് നേര്‍ക്ക് അപകടകരമായ ത്രോ; ഷഹീന്‍ അഫ്രീദിക്ക് നേരെ വിമര്‍ശനം 

സമകാലിക മലയാളം ഡെസ്ക്

ധാക്ക: ബംഗ്ലാദേശ് ബാറ്റ്‌സ്മാന് നേര്‍ക്ക് അപകടകരമായ രീതിയിലെ ത്രോയുമായി പാക് പേസര്‍ ഷഹീന്‍ അഫ്രീദി. ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍ അഫിഫ് ഹൊസെയ്‌നിനാണ് പരിക്കേറ്റത്. 

രണ്ടാം ട്വന്റി20യില്‍ ബംഗ്ലാദേശ് ഇന്നിങ്‌സിലെ മൂന്നാമത്തെ ഓവറിലാണ് സംഭവം. ഇവിടെ ഷഹീന്‍ അഫ്രീദിയുടെ പന്ത് അഫീഫ് പ്രതിരോധിച്ചിട്ടു. പന്ത് നേരെ വന്നത് ഷഹീന്റെ കൈകളിലേക്ക്. ഈ സമയം ക്രീസ് ലൈനിന് ഉള്ളില്‍ നില്‍ക്കുകയായിരുന്ന അഫീഫിന്റെ നേര്‍ക്ക് ഷഹീന്‍ പന്ത് തിരിച്ചെറിഞ്ഞു. പന്ത് കൊണ്ട് അഫീഫ് വീഴുകയും ചെയ്തു. 

ആദ്യ ഡെലിവറിയില്‍ ഷഹീന് എതിരെ സിക്‌സ്‌

അതിന് മുന്‍പത്തെ ഡെലിവറിയില്‍ ഷഹീനെതിരെ അഫീഫ് സിക്‌സ് പറത്തിയിരുന്നു. ഷഹീന്‍ അഫ്രീദി ഇവിടെ നിയന്ത്രണം വിട്ട് അഫീഫിന്റെ നേര്‍ക്ക് പന്തെറിയുകയായിരുന്നു എന്ന വിമര്‍ശനം ആരാധകര്‍ ഉന്നയിക്കുന്നുണ്ട്. അഫീഫിന്റെ അടുത്തേക്ക് ഉടനെ തന്നെ എത്തിയ ഷഹീന്‍ ക്ഷമ ചോദിച്ചു. 

ഫിസിയോ വന്ന് പരിശോധിച്ചതിന് ശേഷമാണ് അഫീഫ് കളി തുടര്‍ന്നത്. ഒടുവില്‍ 21 പന്തില്‍ നിന്ന് 20 റണ്‍സ് നേടി നില്‍ക്കെ അഫീഫിനെ ലെഗ് സ്പിന്നര്‍ ശദാബ് ഖാന്‍ മടക്കി. രണ്ടാം ടി20യില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ 20 ഓവറില്‍ 108 റണ്‍സ് മാത്രമാണ് അവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു