കായികം

സെലക്ടര്‍മാര്‍ സ്റ്റീവ് സ്മിത്തിനെ സമീപിച്ചു; ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനായി തിരിച്ചെത്തിയേക്കും

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ സ്റ്റീവ് സ്മിത്തുമുണ്ടെന്ന് സ്ഥിരീകരിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. നായക സ്ഥാനത്തേക്ക് പരിഗണിക്കാന്‍ യോഗ്യരായവരില്‍ സ്മിത്തും ഉണ്ടെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചെയര്‍മാന്‍ റിച്ചാര്‍ഡ് ഫ്രൂഡെന്‍സ്റ്റീന്‍ പറഞ്ഞത്. 

ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വരുന്നതിനുള്ള താത്പര്യം തേടി സ്റ്റീവ് സ്മിത്തിനെ സെലക്ടര്‍മാര്‍ രഹസ്യമായി സമീപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അനുമതിക്കായി കാത്തിരിക്കുകയാണ് സെലക്ടര്‍മാര്‍. 

പെയ്‌നിന്റെ രാജി ചാറ്റ് സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തു വന്നതിന് പിന്നാലെ

നാല് വര്‍ഷം മുന്‍പ് നടന്ന സംഭവം വീണ്ടും ഉയര്‍ന്ന് വന്നതോടെയാണ് ടിം പെയ്‌നിന് ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ക്യാപ്റ്റന്‍സി സ്ഥാനം രാജി വയ്‌ക്കേണ്ടി വന്നത്. സഹപ്രവര്‍ത്തകയ്ക്ക് നഗ്നഫോട്ടോയും ലൈംഗിക ചുവയുള്ള സന്ദേശങ്ങളും അയച്ചതായാണ് ആരോപണം. പെയ്‌നിന്റെ മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ടും പുറത്തായിരുന്നു. 

സംഭവം നടന്നതായി പെയ്ന്‍ സമ്മതിച്ചു. എന്നാല്‍ ആ സമയം ക്രിക്കറ്റ് ഓസ്‌ട്രേലിയ നടത്തിയ അന്വേഷണത്തില്‍ താന്‍ കുറ്റക്കാരനല്ല എന്ന തെളിഞ്ഞതായും പെയ്ന്‍ ചൂണ്ടിക്കാണിച്ചു. പെയ്‌നിനെ പിന്തുണച്ച് ഓസ്‌ട്രേലിയന്‍ കളിക്കാരുടെ സംഘടനയാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷനും രംഗത്തെത്തി. രണ്ട് വ്യക്തികളുടെ സ്വകാര്യ വിഷയം മാത്രമാണ് ഇതെന്നായിരുന്നു ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന്റെ നിലപാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

ചാമ്പ്യന്‍സ് ലീഗ്; ഫൈനല്‍ തേടി പിഎസ്ജിയും ഡോര്‍ട്മുണ്ടും

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ

ടിപ്പര്‍ ലോറി കയറി ഇറങ്ങി; തലസ്ഥാനത്ത് ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

കുഷ്ഠരോ​ഗം മനുഷ്യർക്ക് നൽകിയത് ചുവന്ന അണ്ണാന്മാരോ?; പഠനം