കായികം

ജയത്തെ യാഥാർഥ്യബോധത്തോടെ വിലയിരുത്ത‌ണം; കാലുനിലത്ത്  ഉറപ്പിച്ചുനിർത്തണമെന്ന് രാഹുൽ ദ്രാവിഡ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂസിലൻഡിനെതിരായ പരമ്പര ജയത്തെ യാഥാർഥ്യബോധത്തോടെ വിലയിരുത്ത‌ണമെന്ന് കോച്ച് രാഹുൽ ദ്രാവിഡ്. ട്വന്റി 20 പരമ്പരയിലെ മൂന്നു മൽസരങ്ങളും ജയിച്ചതിൽ സന്തോഷമുണ്ടെങ്കിലും കാലുനിലത്ത്  ഉറപ്പിച്ചുനിർത്തണമെന്നും കാര്യങ്ങളെ യാഥാർഥ്യബോധത്തോടെ കാണണമെന്നും രാഹുൽ ദ്രാവി‍ഡ് പറഞ്ഞു. 

ടി20 ലോകകപ്പ് ഫൈനലിനുശേഷം മൂന്നുദിവസത്തിനകം ന്യൂസിലൻഡിന് ഒരു പരമ്പര കളിക്കേണ്ടിവന്നു, ആവശ്യത്തിന് വിശ്രമം അവർക്ക് ലഭിക്കാതിരുന്നത് അവരുടെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്തുവേണം ഈ പരമ്പരജയം ആഘോഷിക്കാനെന്ന് ദ്രാവിഡ് പറഞ്ഞു. 

ട്വന്റി20യിലെ ദ്രാവിഡ്-രോഹിത് യുഗത്തിന് ഒരു മികച്ച തുടക്കമാണ് സീരീസ് സമ്മാനിച്ചത്. ദ്രാവിഡ് കോച്ചായും രോഹിത് ശർമ ക്യാപ്റ്റനായും റോളുകൾ ഏറ്റെടുത്ത പരമ്പരയിൽ യുവതാരങ്ങളുടെ പ്രകടനം നിർണായകമായി. യുവതാരങ്ങളുടെ പ്രകടനത്തിൽ തൃപ്തിയുണ്ട്. കളിക്കാർക്ക് വിശ്രമവും മാറിമാറി ഇറക്കലും തുടരുമെന്ന് ദ്രാവിഡ് പറ​​ഞ്ഞു. തന്റെ ബാറ്റിങ് ഫോമിനെ വിമർശിച്ചവർക്ക് മാൻ ഓഫ് ദ് സീരീസ് പുരസ്കാരം നേടിയാണ് രോഹിത് മറുപടി നൽകിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?