കായികം

'എന്തൊരു കഷ്ടമാണ്'- പന്ത് തടയാൻ ശ്രമിച്ചു; വിക്കറ്റും അടിച്ചു തെറിപ്പിച്ച് ലങ്കൻ താരത്തിന്റെ 'വിചിത്ര' പുറത്താകൽ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഗാലെ: ക്രിക്കറ്റിൽ പല തരത്തിൽ താരങ്ങൾ ഔട്ടാകാറുണ്ട്. ചിലപ്പോൾ നിർഭാ​ഗ്യമാണ് താരങ്ങളുടെ പുറത്താകലിന് വഴിയൊരുക്കുന്നത്. അത്തരമൊരു ഔട്ടാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ച. വെസ്റ്റ് ഇൻഡീസ്- ശ്രീലങ്ക പോരാട്ടത്തിനിടെയാണ് സംഭവം.

നന്നായി ബാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോൾ തീർത്തും നിർഭാഗ്യകരമായ രീതിയിൽ ഹിറ്റ് വിക്കറ്റായി മടങ്ങിയ താരത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ശ്രീലങ്കൻ താരം ധനഞ്ജയ ഡിസിൽവയാണ് ആ ഹതഭാഗ്യൻ.

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് ധനഞ്ജയയുടെ നിർഭാഗ്യകരമായ പുറത്താകൽ. 94 പന്തുകൾ നേരിട്ട് അഞ്ച് ബൗണ്ടറിയടക്കം 61 റൺസെടുത്ത് നന്നായി ബാറ്റ് ചെയ്യുന്നതിനിടെയാണ് 95ാം പന്തിൽ താരത്തിന് പിഴച്ചത്.

വിൻഡീസിന്റെ ഷാനോൻ ഗബ്രിയേൽ എറിഞ്ഞ 95ാം ഓവറിലെ നാലാം പന്ത് ധനഞ്ജയ പ്രതിരോധിച്ചു. എന്നാൽ ബാറ്റിൽ തട്ടിയ ശേഷം ക്രീസിൽ കുത്തിയുയർന്ന പന്ത് സ്റ്റമ്പിലേക്ക് വീഴുമെന്ന് തോന്നിയ ധനഞ്ജയ ബാറ്റു കൊണ്ട് പന്തിന്റെ ഗതി മാറ്റാൻ നോക്കി.

ആദ്യ ശ്രമം വിജയിക്കാതെ വന്നപ്പോൾ വീണ്ടും താരം പന്ത് അടിച്ചകറ്റാൻ നോക്കി. എന്നാൽ നിർഭാഗ്യത്തിന് ബെയ്ൽസ് അടക്കമാണ് ധനഞ്ജയ അടിച്ചകറ്റിയത്. നിരാശനായ താരം ഡ്രസിങ് റൂമിലേക്ക് തിരികെ നടക്കുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന

'ട്രെയിനിലിരുന്ന് ഒരു മഹാൻ സിനിമ കാണുകയാണ്, ഇതൊരു താക്കീതാണ്'; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

ലൈംഗികാരോപണത്തില്‍ മോദിയുടെ പേര് പറഞ്ഞാല്‍ നൂറ് കോടി; ശിവകുമാറിനെതിരെ ബിജെപി നേതാവ്

ജി പി ഹിന്ദുജ ബ്രിട്ടനിലെ ഏറ്റവും സമ്പന്നന്‍, ഋഷി സുനകിന്റെ സമ്പത്തിലും വര്‍ധന