കായികം

'ഈ രീതിയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല'; ഗില്ലിന്റെ ബാറ്റിങ്ങിലെ സാങ്കേതിക പ്രശ്‌നത്തിലേക്ക് ചൂണ്ടി മുന്‍ താരം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ന്യൂസിലാന്‍ഡിന് എതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്‍ അര്‍ധ ശതകം കണ്ടെത്തിയിരുന്നു. എന്നാല്‍ ടെസ്റ്റില്‍ സ്ഥിരത കണ്ടെത്തണം എങ്കില്‍ ബാറ്റിങ്ങിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ ഗില്‍ പരിഹരിക്കേണ്ടതുണ്ടെന്ന് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. 

ക്രീസില്‍ കൂടുതല്‍ ഉള്ളിലേക്കായി നിന്ന് ഡെലിവറികളെ നേരിടാനാണ് ഗില്‍ ഇപ്പോള്‍ താത്പര്യപ്പെടുന്നത്. ഇത് എല്‍ബിഡബ്ല്യുയില്‍ കുരുങ്ങാനുള്ള സാധ്യത കൂട്ടും. ഫുള്ളര്‍ ആയി വരുന്ന ഡെലിവറികളെ നേരിടാന്‍ ഗില്‍ തയ്യാറായിരിക്കണം. ഫുള്‍ ഡെലിവറികളിലും ഗില്‍ ക്രീസിനുള്ളിലേക്ക് കൂടുതല്‍ വലിഞ്ഞാണ് പന്തില്‍ ബാറ്റ് വയ്ക്കുന്നത്. അതിന്റെ ആവശ്യം ഇല്ല, വസീം ജാഫര്‍ പറഞ്ഞു. 

ജാമിസണിന് റിവേഴ്‌സ് സ്വിങ് ലഭിക്കുമെന്ന് കരുതിയില്ല

കാണ്‍പൂരില്‍ ജാമിസനാണ് ഗില്ലിന്റെ വിക്കറ്റ് വീഴ്ത്തിയത്. കാണ്‍പൂര്‍ ടെസ്റ്റിന്റെ ആദ്യ ദിനം ആദ്യ സ്‌പെല്ലില്‍ ജാമിസണ്‍ വളരെ നന്നായി പന്തെറിഞ്ഞു എന്നാണ് ഗില്‍ പ്രതികരിച്ചത്. ഉച്ചഭക്ഷണത്തിന് ശേഷവും വന്ന ജാമിസണിന്റെ എല്ലാ സ്‌പെല്ലുകളും മികച്ചു നിന്നു. ഉച്ചഭക്ഷണത്തിന് ശേഷം മടങ്ങി എത്തിയപ്പോള്‍ ജാമിസന് റിവേഴ്‌സ് സ്വിങ് ലഭിച്ചു. കളിയുടെ ആ സമയം റിവേഴ്‌സ് സ്വിങ് കണ്ടെത്താന്‍ കഴിയും എന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല എന്നും ശുഭ്മാന്‍ ഗില്‍ പറഞ്ഞു. 

ന്യൂസിലാന്‍ഡിന് എതിരായ ടെസ്റ്റിന്റെ രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. സൗത്തി അഞ്ച് വിത്തറ്റ് വീഴ്ത്തി. അശ്വിനും ഉമേഷ് യാദവും ആണ് ക്രീസില്‍. ശ്രേയസ് അയ്യര്‍ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ അര്‍ധ ശതകം കണ്ടെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ടു; നാല് ഐഎസ് ഭീകരര്‍ പിടിയില്‍

എസി ഓഫ് ചെയ്യുക, ടയര്‍ പരിശോധിക്കുക; മഴക്കാലത്ത് വാഹനം ഓടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഇടുക്കിയിലും വെസ്റ്റ്‌നൈല്‍ പനി സ്ഥിരീകരിച്ചു, 24 കാരന്‍ മരിച്ചു

''പുല്‍മൈതാനത്തെ കടുംപച്ചയും ഇളം പച്ചയുമെന്നു വേര്‍തിരിച്ചിടുന്നു; ഗോരംഗോരോയില്‍ ചുറ്റിത്തിരിയുന്ന മേഘങ്ങളുടെ നിഴലുകള്‍''

മനഃസമാധാനം നഷ്ടപ്പെട്ട മലയാളികളോടാണ്, സഹിക്കാനാവുന്നില്ലെങ്കില്‍ വൈദ്യ സഹായം തേടണമെന്ന് നടി റോഷ്ന