കായികം

'സൂപ്പർ സിന്ധു'- പൊരുതിക്കയറി ഇന്തോനേഷ്യ ഓപ്പൺ സെമിയിൽ

സമകാലിക മലയാളം ഡെസ്ക്

ബാലി: ഇന്തോനേഷ്യ ഓപ്പൺ സൂപ്പർ 1000 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പിവി സിന്ധു സെമി ഫൈനലിൽ. ക്വാർട്ടർ മത്സരത്തിൽ ദക്ഷിണ കൊറിയയുടെ സിം യുജിനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് സിന്ധു അവസാന നാലിലേക്ക് മുന്നേറിയത്.

ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം രണ്ടും മൂന്നും ഗെയിമുകളിൽ സിന്ധു തിരിച്ചു വരികയായിരുന്നു. മത്സരം ഒരു മണിക്കൂറും ആറു മിനിറ്റും നീണ്ടു നിന്നു. സ്‌കോർ: 14-21, 21-19, 21-14.

ഇന്ത്യയുടെ പുരുഷ ഡബിൾസ് ടീമും സെമിയിലെത്തി. ചിരാഗ് ഷെട്ടി- സാത്വിക് റെഡ്ഡി സഖ്യം മലേഷ്യയുടെ ഗോഹ് സെ ഫെയി- നൂർ ഇസുദ്ദീൻ ജോഡിയെ പരാജയപ്പെടുത്തി. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ഇന്ത്യൻ സഖ്യത്തിന്റെ വിജയം. സ്‌കോർ: 21-19,21-19.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം