കായികം

ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ്, ഇന്ന് ബംഗളൂരുവിന് എതിരെ

സമകാലിക മലയാളം ഡെസ്ക്

മഡ്ഗാവ്: സീസണിലെ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നു. ബംഗളൂരുവാണ് എതിരാളികള്‍ എന്നതിനാല്‍ കടുപ്പമേറിയ പോരാണ് ബ്ലാസ്‌റ്റേഴ്‌സിനെ കാത്തിരിക്കുന്നത്. 

ആദ്യ കളിയില്‍ എടികെ മോഹന്‍ ബഗാനോട് 4-2ന് ബ്ലാസ്‌റ്റേഴ്‌സ് തോറ്റിരുന്നു. എന്നാല്‍ രണ്ടാമത്തെ കളിയിലേക്ക് എത്തിയപ്പോഴേക്കും പ്രതീക്ഷ നല്‍കുന്ന നിലയിലേക്ക് ബ്ലാസ്റ്റേഴ്‌സിന്റെ കളി എത്തി. എന്നാല്‍ ഗോള്‍ വല കുലുക്കാന്‍ ലഭിച്ച അവസരങ്ങളെല്ലാം പാഴാക്കിയതാണ് ബ്ലാസ്റ്റേഴ്‌സിന് വിനയായത്. 

കെപി രാഹുലിനെ മിസ് ചെയ്യും

നോര്‍ത്ത് ഈസ്റ്റിന് എതിരെ ഗോള്‍ വല കുലുക്കാന്‍ ലഭിച്ച സുവര്‍ണാവസരങ്ങള്‍ സഹലും അര്‍ജന്റീനിയന്‍ താരം ഡയസുമാണ് നഷ്ടപ്പെടുത്തിയത്. കഴിഞ്ഞ സീസണില്‍ ബംഗളൂരുവിന് എതിരെ രണ്ട് വട്ടം ഏറ്റുമുട്ടിയപ്പോഴും കെപി രാഹുല്‍ ഗോള്‍ നേടിയിരുന്നു. ഇവിടെ രാഹുല്‍ ഇല്ലാത്തത് ബ്ലാസ്റ്റേഴ്‌സിന് നഷ്ടമാണ്. 

കളി മെനയുന്നതിലെ മികവിന്റെ സൂചനകള്‍ മധ്യനിര താരം അഡ്രിയാന്‍ ലൂണ നല്‍കി കഴിഞ്ഞു. നോര്‍ത്ത് ഈസ്റ്റിന് എതിരെ കളിച്ച് നിര്‍ത്തിയിടത്ത് നിന്ന് ബംഗളൂരുവിന് എതിരെ തുടങ്ങിയാല്‍ ബ്ലാസ്‌റ്റേഴ്‌സിന് പ്രതീക്ഷ വെക്കാം. 

സീസണിലെ ആദ്യ കളിയില്‍ നോര്‍ത്ത് ഈസ്റ്റിനെ 4-2ന് തോല്‍പ്പിച്ച ബാംഗ്ലൂരിനെ പക്ഷേ ഒഡീഷ തകര്‍ത്തിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഒഡീഷയുടെ ജയം. ജയേഷ് റാണെ ഇല്ലാതെയാണ് ബ്ലാസ്‌റ്റേഴ്‌സിന് എതിരെ ഇറങ്ങുക എന്നതും ബംഗളൂരുവിന് തിരിച്ചടയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി