കായികം

നിനക്ക് അര്‍ഹതപ്പെട്ടതാണ്, ഫ്രാന്‍സ് ഫുട്‌ബോള്‍ അത് നിനക്ക് നല്‍കണം; ലെവന്‍ഡോസ്‌കിയോട് മെസി

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ വര്‍ഷം ബയേണ്‍ മുന്നേറ്റ നിര താരം ലെവന്‍ഡോസ്‌കിക്ക് അര്‍ഹതപ്പെട്ടതായിരുന്നു ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം എന്ന് ചൂണ്ടിക്കാണിച്ച് മെസി. ഏഴാം തവണ ബാലന്‍ ഡി ഓര്‍ ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് മെസിയുടെ പ്രതികരണം. 

റോബര്‍ട്ടിനെ കുറിച്ച് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, നിങ്ങള്‍ക്കൊപ്പം മത്സരിക്കാനായത് വലിയ ബഹുമതിയാണ്. നീ ബാലണ്‍ ഡി ഓര്‍ അര്‍ഹിക്കുന്നു. കഴിഞ്ഞ വര്‍ഷം നീയാണ് വിജയി എന്ന് എല്ലാവരും സമ്മതിച്ചതാണ്. ഫ്രാന്‍സ് ഫുട്‌ബോള്‍ നിനക്ക് ബാലണ്‍ ഡി ഓര്‍ നല്‍കണം. നിനക്ക് അര്‍ഹിച്ചതാണ് അത്. ഫ്രാന്‍സ് ഫുട്‌ബോള്‍ അത് നിനക്ക് നല്‍കും എന്നാണ് കരുതുന്നത്. കോവിഡ് ഇല്ലായിരുന്നു എങ്കില്‍ നീ ആയിരുന്നു അവിടെ വിജയി. നിന്റെ വീട്ടിലും ഒരു ബാലണ്‍ ഡി ഓര്‍ വേണം, മെസി പറഞ്ഞു. 

ഈ വര്‍ഷം വളരെ സ്‌പെഷ്യലാണ് 

ഇവിടെ വീണ്ടും എത്താനായത് സന്തോഷിക്കുന്നു. രണ്ട് വര്‍ഷം മുന്‍പ് ഞാന്‍ കരുതിയത് ഇത് അവസാനത്തെ തവണയായിരിക്കും എന്നാണ്. കോപ്പ അമേരിക്ക ജയിച്ചതാണ് പ്രധാനമായത്. കോപ്പ അമേരിക്ക കിരീടം നേടിയതോടെ ഈ വര്‍ഷം എനിക്ക് വളരെ സ്‌പെഷ്യലാണ്. മാരക്കാനയില്‍ ജയിക്കാനായതും അര്‍ജന്റീനയിലെ ജനങ്ങള്‍ക്കൊപ്പം ആഘോഷിക്കാനായതും സന്തോഷം നല്‍കുന്നു...

എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച വര്‍ഷമാണോ ഇത് എന്ന് അറിയില്ല. നീണ്ട കരിയറാണ് എന്റേത്. എന്നാല്‍ വിമര്‍ശനങ്ങള്‍ ഏറെ കേട്ടതിന് ശേഷം അര്‍ജന്റീനക്ക് വേണ്ടി കിരീടം നേടാനായത് സ്‌പെഷ്യലാണ് എന്നും ബാലണ്‍ ഡി ഓര്‍ ഏറ്റുവാങ്ങിയതിന് ശേഷം മെസി പറഞ്ഞു. 

613 പോയിന്റുമായാണ് മെസി ബാലണ്‍ ഡി ഓര്‍ നേടിയത്. 580 പോയിന്റോടെ ലെവന്‍ഡോവ്‌സ്‌കി ബെസ്റ്റ് സ്‌ട്രൈക്കറായി. ചെല്‍സിക്കൊപ്പം ചാമ്പ്യന്‍സ് ലീഗും ഇറ്റലിക്കൊപ്പം യൂറോ കപ്പും ജയിച്ച ജോര്‍ജിഞ്ഞോയാണ് 460 പോയിന്റോടെ മൂന്നാം സ്ഥാനത്ത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം