കായികം

ബാഴ്‌സയെ തിരികെ കയറ്റാന്‍ സാവിയും? സ്ഥാനം ഏറ്റെടുക്കരുതെന്ന് സുവാരസ്‌

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: മെസി നൗകാമ്പ് വിട്ടതിന് ശേഷം ബാഴ്‌സയുടെ പോക്ക് ശരിയായ വഴിയിലല്ല. ഇതോടെ പരിശീലകന്‍ റൊണാള്‍ഡ് കൂമാന്റെ കാല്‍ ചുവട്ടിലെ മണ്ണും ഒലിച്ചുപോവുകയാണ്. കൂമാന് പകരം ബാഴ്‌സയിലേക്ക് എത്തുമെന്ന് കരുതപ്പെടുന്ന പേരുകളില്‍ മുന്‍ താരം സാവിയുമുണ്ട്. 

എന്നാല്‍ ബാഴ്‌സയുടെ ചുമതല ഏറ്റെടുക്കരുത് എന്നാണ് സാവിയോട് സുവാരസ് പറയുന്നത്. ടീമിന്റെ ശക്തിയും ദൗര്‍ബല്യവും സാവിക്ക് മനസിലാക്കാനാവും. ബുദ്ധിമാനാണ് സാവി. എന്നാല്‍ ചുമതലയേല്‍ക്കേണ്ട ശരിയായ സമയത്താണ് അത് ചെയ്യേണ്ടത് എന്നും സാവിയോട് സുവാരസ് പറയുന്നു. 

ലാ ലീഗയില്‍ നിലവില്‍ ആറാം സ്ഥാനത്താണ് ബാഴ്‌സ. ആറ് കളിയില്‍ മൂന്ന് ജയവും മൂന്ന് തോല്‍വിയും. ചാമ്പ്യന്‍സ് ലീഗ് സീസണിലെ ആദ്യ കളിയില്‍ ബയേണിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റ ബാഴ്‌സ ബെന്‍ഫികയോടും 3-0ന് വീണിരുന്നു. 

കൂമാനെ മാറ്റുമെന്ന സൂചന വരുമ്പോഴും കളിക്കാരുടെ പിന്തുണ തനിക്കാണെന്നാണ് അദ്ദേഹം പറയുന്നത്. ബെല്‍ജിയം പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ്, ആേ്രന്ദ പിര്‍ലോ, റിവര്‍പ്ലേറ്റിന്റെ അര്‍ജന്റീന പരിശീലകന്‍ മാര്‍സെലോ എന്നിവരാണ് ബാഴ്‌സയുടെ സാധ്യത പട്ടികയിലുള്ളത് എന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു