കായികം

പാകിസ്ഥാനോട് ജയിക്കാന്‍ ഇന്ത്യക്കാവില്ല, അതിനാലാണ് ഒപ്പം കളിക്കാത്തത്: അബ്ദുള്‍ റസാഖ്

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: പാകിസ്ഥാനൊപ്പം കളിച്ചാല്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ലെന്ന ഭയം കൊണ്ടാണ് ഇന്ത്യ കളിക്കാത്തത് എന്ന് പാക് മുന്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖ്. പാകിസ്ഥാന്റെ ഒപ്പം എത്താന്‍ ഇന്ത്യക്ക് കഴിയുമെന്ന് കരുതുന്നില്ലെന്നും അബ്ദുള്‍ റസാഖ് പറഞ്ഞു. 

പാകിസ്ഥാന്‍ കളിക്കാരുടെ കഴിവ് മറ്റെല്ലാവരില്‍ നിന്നും വ്യത്യസ്തമാണ്. ഇന്ത്യക്കും മികച്ച കളിക്കാരുണ്ട്. എന്നാല്‍ കഴിവ് നോക്കൂ. നമുക്ക് ഇമ്രാന്‍ ഖാനും അവര്‍ക്ക് കപില്‍ ദേവും. താരതമ്യം ചെയ്താല്‍ കപില്‍ദേവിനേക്കാള്‍ മികവ് ഇമ്രാന്‍ ഖാനാണ്. ഞങ്ങള്‍ക്ക് വസീം അക്രം ഉണ്ട്. എന്നാല്‍ അതുപോലെ കഴിവുള്ള താരം ഇന്ത്യക്കില്ല. 

ഞങ്ങള്‍ക്ക് ജാവേദ് മിയാന്‍ദാദും അവര്‍ക്ക് ഗാവസ്‌കറുമുണ്ടായി. പിന്നെ നമുക്ക് ഇന്‍സമാമിനേയും യൂസഫ് യുനിസിനേയും ഷാഹിദ് അഫ്രീദിയേയും ലഭിച്ചു. അവര്‍ക്ക് ദ്രാവിഡും സെവാഗും. പാകിസ്ഥാന്‍ എല്ലായ്‌പ്പോഴും മികച്ച കളിക്കാരെ സൃഷ്ടിച്ചു. അതിനാലാണ് പാകിസ്ഥാനെതിരെ കളിക്കാന്‍ ഇന്ത്യ താത്പര്യപ്പെടാത്തത്, അബ്ദുള്‍ റസാഖ് പറഞ്ഞു. 

ഇന്ത്യയും പാകിസ്ഥാനുമായി കളിക്കാതിരിക്കുന്നത് നല്ല കാര്യമല്ല. ആരാധകര്‍ക്ക് ആവേശം നല്‍കുന്ന പോരായിരിക്കും അത്. എത്രമാത്രം സമ്മര്‍ദം താങ്ങാന്‍ കഴിയും എന്ന് കളിക്കാര്‍ക്കും കാണിച്ച് തരാനുള്ള അവസരമാണ് എന്നും അബ്ദുള്‍ റസാഖ് അഭിപ്രായപ്പെട്ടു.

2019 ഏകദിന ലോകകപ്പിലാണ് ഇന്ത്യയും പാകിസ്ഥാനും അവസാനമായി ഏറ്റുമുട്ടിയത്. ട്വന്റി20 ലോകകപ്പിലാണ് ഇന്ത്യ-പാക് പോര് ഇനി ആരാധകരുടെ മുന്‍പിലേക്ക് എത്തുക. ഒക്ടോബര്‍ 24നാണ ട്വന്റി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ-പാകിസ്ഥാന്‍ പോര്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി