കായികം

ഡല്‍ഹിക്കെതിരെ സ്‌ട്രൈക്ക്‌റേറ്റ് 66.67, ധോനിക്കെതിരെ ആരാധകര്‍; കൂറ്റന്‍ ഷോട്ടുകള്‍ പറക്കുന്ന പിച്ചല്ലെന്ന് ഫ്‌ളെമിങ് 

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരായ വേഗം കുറഞ്ഞ ബാറ്റിങ്ങിന്റെ പേരില്‍ ധോനിക്കെതിരെ ആരാധകര്‍. കഴിഞ്ഞ കളിയില്‍ ഹൈദരാബാദിന് എതിരെ സിക്‌സ് പറത്തി ധോനി കളി ഫിനിഷ് ചെയ്തപ്പോള്‍ കയ്യടികളുമായി ആരാധകരെത്തിയിരുന്നു. എന്നാല്‍ ഡല്‍ഹിക്കെതിരെ ധോനി സ്‌കോറിങ്ങിന്റെ വേഗം കൂട്ടാന്‍ പ്രയാസപ്പെട്ടപ്പോള്‍ ചെന്നൈ ക്യാപ്റ്റന്റെ ഭാവി തന്നെ ചോദ്യം ചെയ്യുകയാണ് ആരാധകര്‍...

27 പന്തില്‍ നിന്നാണ് ധോനി ഡല്‍ഹിക്കെതിരെ 18 റണ്‍സ് നേടിയത്. 66.67 ആണ് സ്‌ട്രൈക്ക്‌റേറ്റ്. അവസാന ഓവറില്‍ ധോനി പുറത്താവുകയും ചെയ്തു. കൂടുതല്‍ ഡെലിവറികള്‍ രവീന്ദ്ര ജഡേജയ്ക്ക് ലഭിച്ചിരുന്നു എങ്കില്‍ 150ന് അടുത്ത് സ്‌കോര്‍ കണ്ടെത്താന്‍ ചെന്നൈക്ക് കഴിയുമായിരുന്നു എന്നാണ് അഭിപ്രായം ഉയരുന്നത്. 

എന്നാല്‍ കളിക്ക് ശേഷം ധോനിയെ പ്രതിരോധിച്ച് ചെന്നൈ കോച്ച് ഫ്‌ളെമിങ് എത്തി. ധോനി മാത്രമല്ല ഇവിടെ പ്രയാസപ്പെട്ടത് എന്ന് ഫ്‌ളെമിങ് ചൂണ്ടിക്കാണിച്ചു. 137 എന്ന സ്‌കോര്‍ ഈ പിച്ചില്‍ വലുതാണ്. ബിഗ് ഷോട്ട് കളിച്ച് ബിഗ് സ്‌കോര്‍ കണ്ടെത്താന്‍ സാധിക്കുന്ന പിച്ചായിരുന്നില്ല അതെന്നും ഫ്‌ളെമിങ് പറഞ്ഞു. 

150 റണ്‍സ് എന്ന ടോട്ടലിലേക്കാണ് താന്‍ ലക്ഷ്യം വെച്ചത് എന്ന് മത്സര ശേഷം ധോനിയും പറഞ്ഞിരുന്നു. അവസാന 5 ഓവറുകളില്‍ സ്‌കോറിങ്ങിന്റെ വേഗം കൂട്ടാനാവാതെ പോയതാണ് തിരിച്ചടിയായത് എന്ന് ധോനി ചൂണ്ടിക്കാണിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു