കായികം

153 കിമീ വേഗത, ഐപിഎല്ലിലെ വേഗരാജാവായി ഉമ്രാന്‍ മാലിക്ക്, ഇന്ത്യയുടെ അക്തറെന്ന് ആരാധകര്‍ 

സമകാലിക മലയാളം ഡെസ്ക്

അബുദാബി: പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഒന്ന് പിടിച്ച് പ്ലേഓഫ് പിടിക്കാനുള്ള ബാംഗ്ലൂരിന്റെ ശ്രമങ്ങള്‍ക്ക് തടയിടുകയായിരുന്നു ഹൈദരാബാദ്. നാല് വിക്കറ്റിന് ബാംഗ്ലൂരിനെ ഹൈദരാബാദ് തോല്‍പ്പിച്ച കളിയില്‍ ആരാധകരെ വിസ്മയിപ്പിച്ചത് ഉമ്രാന്‍ മാലിക്കിന്റെ പേസും. 

ഐപിഎല്‍ 2021ലെ ഏറ്റവും വേഗമേറിയ ഡെലിവറിയാണ് ഉമ്രാന്‍ മാലിക്ക് കണ്ടെത്തിയത്. വേഗം മണിക്കൂറില്‍ 153 കിമീ. അതും കഴിഞ്ഞ ആഴ്ച കൊല്‍ക്കത്തക്ക് എതിരായ കളിയില്‍ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച താരം. കോവിഡ് ബാധിതനായ ടി നടരാജന് മാറി നില്‍ക്കേണ്ടി വന്നതോടെയാണ് ഉമ്രാന്‍ മാലിക്ക് ടീമില്‍ ഇടം നേടിയത്.

കൊല്‍ക്കത്തക്കെതിരായ കളിയില്‍ മണിക്കൂറില്‍ 150.6 കിമീ എന്ന വേഗം ബാംഗ്ലൂര്‍ കണ്ടെത്തിയിരുന്നു. സീസണിലെ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും വേഗമേറിയ ഡെലിവറിയായിരുന്നു ഇത്. എന്നാല്‍ അബുദാബിയില്‍ ബാംഗ്ലൂരിന് എതിരെ ഇറങ്ങിയപ്പോള്‍ തന്റെ ഈ റെക്കോര്‍ഡ് തന്നെ ഉമ്രാന്‍ മറികടന്നു. ഐപിഎല്‍ 2021 സീസണിലെ ഏറ്റവും വേഗമേറിയ ഡെലിവറി ഉമ്രാന്‍ കണ്ടെത്തി. 

തുടരെ നാല് വട്ടം 150 എന്ന വേഗത കണ്ടെത്താന്‍ ഉമ്രാന് കഴിഞ്ഞു. തന്റെ രണ്ടാമത്തെ കളിയിലും പേസുകൊണ്ട് അത്ഭുതം കാണിച്ച ഉമ്രാനെ പുകഴ്ത്തുകയാണ് ക്രിക്കറ്റ് ലോകം. ജമ്മുകശ്മീരില്‍ നിന്നുള്ള താരമാണ് ഉമ്രാന്‍ മാലിക്ക്. ഇന്ത്യന്‍ മുന്‍ പേസര്‍ ഇര്‍ഫാന്‍ പഠാന്റെ ശിഷ്യനും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍