കായികം

''താര ലേലത്തില്‍ ഹര്‍ദിക്കിന് വന്‍ തുക ലഭിക്കില്ല, മുംബൈ നിലനിര്‍ത്താന്‍ സാധ്യത ഈ 3 പേരെ''

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്‍ പതിനാലാം സീസണില്‍ പ്ലേഓഫ് കാണാതെ പുറത്തായതിന്റെ നിരാശയിലാണ് മുംബൈ ഇന്ത്യന്‍സ്. എന്നാല്‍ താര ലേലത്തിന് മുന്‍പായി എതൊക്കെ കളിക്കാരെ മുംബൈ ഇന്ത്യന്‍സ് ടീമില്‍ നിലനിര്‍ത്തും എന്ന ചോദ്യവും ഉയര്‍ന്ന് കഴിഞ്ഞു. ഇവിടെ മുംബൈ ഇന്ത്യന്‍സ് ടീമില്‍ നിലനിര്‍ത്താന്‍ സാധ്യതയുള്ള മൂന്ന് കളിക്കാരെ പ്രവചിക്കുകയാണ് മുന്‍ താരം വീരേന്ദര്‍ സെവാഗ്...

ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ, ബൂമ്ര എന്നിവരെ മുംബൈ നിലനിര്‍ത്തും എന്നാണ് സെവാഗ് പ്രവചിക്കുന്നത്. ഫോമും പ്രായവും ഇഷാന്‍ കിഷന് അനുകൂലമാണ്. ബൗള്‍ ചെയ്യാതെ വിട്ടു നിന്നാല്‍ ഹര്‍ദിക്കിന് താര ലേലത്തില്‍ ഉയര്‍ന്ന തുക ലഭിക്കാന്‍ സാധ്യത ഇല്ലെന്നും സെവാഗ് പറഞ്ഞു. 

പരിക്കിന്റെ ഭീഷണിയില്‍ ബൂമ്ര നില്‍ക്കുന്ന സാഹചര്യത്തില്‍ താര ലേലത്തില്‍ വലിയ തുക നല്‍കാന്‍ ആരും തയ്യാറായേക്കില്ലെന്നാണ് സെവാഗ് ചൂണ്ടിക്കാണിക്കുന്നത്. ഹര്‍ദിക് ബൗള്‍ ചെയ്യുമോ ഇല്ലയോ? ബൗള്‍ ചെയ്യുമെന്ന് ഹര്‍ദിക് വ്യക്തമാക്കി കഴിഞ്ഞാല്‍ ടീമുകള്‍ക്ക് മറ്റൊന്നും ആലോചിക്കാതെ ഹര്‍ദിക്കിനെ സ്വന്തമാക്കാം. ഹര്‍ദിക് പാണ്ഡ്യയേക്കാള്‍ ഇഷാന്‍ കിഷനെ മുംബൈ നിലനിര്‍ത്താനാണ് സാധ്യത എന്നും സെവാഗ് പറഞ്ഞു. 

രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, പൊള്ളാര്‍ഡ്, ബൂമ്ര എന്നിവരെ ഇനി ഒരുമിച്ച് മുംബൈ നിരയില്‍ കാണാന്‍ ആരാധകര്‍ക്ക് കഴിഞ്ഞേക്കില്ല. മൂന്ന് കളിക്കാരെ മാത്രമാണ് ഫ്രാഞ്ചൈസികള്‍ക്ക് ടീമില്‍ നിലനിര്‍ത്താന്‍ സാധിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ

വോട്ട് ചെയ്‌തോ? മഷി വിരലിന്‍റെ ഭംഗി കളഞ്ഞോ? ഇതാ മായ്ക്കാന്‍ എളുപ്പ വഴികള്‍

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു