കായികം

ക്രിസ്റ്റ്യന്റെ ​ഗർഭിണിയായ ഭാര്യക്ക് നേരെയും സൈബർ ആക്രമണം; മോശം പ്രകടനത്തിന് ബാം​ഗ്ലൂർ താരങ്ങൾക്ക് വിമർശനം 

സമകാലിക മലയാളം ഡെസ്ക്

ഷാർജ: ഐപിഎൽ 14–ാം സീസണിൽ ഫൈനൽ കാണാതെ പുറത്തായ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ താരങ്ങൾക്കും കുടുംബാംഗങ്ങൾക്കുമെതിരെ കടുത്ത സൈബർ ആക്രമണം. എലിമിനേറ്ററിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മോശം പ്രകടനം കാഴ്ചവച്ച ബാംഗ്ലൂർ ബോളറും ഓസിസ് താരവുമായ ഡാൻ ക്രിസ്റ്റ്യനുനേരെയാണ് കടുത്തആക്രമണം. താരത്തിന്റെ ഗർഭിണിയായ ഭാര്യയ്ക്കുനേരെയും സൈബർ ആക്രമണം രൂക്ഷമായിരിക്കുകയാണ്. ഇതോടെ ക്രിസ്റ്റ്യനും ബാംഗ്ലൂരിന്റെ മറ്റൊരു ഓസീസ് താരം ഗ്ലെൻ മാക്സ്‌വെലും വിമർശനവുമായി രം​ഗത്തെത്തി. 

ഡാൻ ക്രിസ്റ്റ്യന്റെ എറിഞ്ഞ ഒരു ഓവറിൽ മൂന്നു സിക്സർ നേടിയ കൊൽക്കത്തയുടെ വെസ്റ്റിൻഡീസ് താരം സുനിൽ നരെയ്ൻ ആണ് കെകെആറിന്റെ വിജയശിൽപി. എന്നാൽ തന്റെ മോശം പ്രകടനത്തിന്റെ പേരിൽ ഭാര്യയെ ഉന്നമിടുന്നത് അവസാനിപ്പിക്കണമെന്ന് ക്രിസ്റ്റ്യൻ ആവശ്യപ്പെട്ടു. ‘എന്റെ ജീവിതപങ്കാളിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലെ കമന്റ് സെക്ഷനിലൊന്നു പോയി നോക്കൂ. ഇന്നത്തെ മത്സരത്തിൽ എന്റെ പ്രകടനം മോശമായിരുന്നു എന്നതു ശരിതന്നെ. അത് വെറും കളി മാത്രമല്ലേ. ദയവു ചെയ്ത് അവളെ ഇതിൽനിന്നെല്ലാം ഒഴിവാക്കണം’, ‍ഡാൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

ഇതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ ഗ്ലെൻ മാക്സ്‌വെലും പ്രതികരിച്ചത്.‘ആർസിബിയെ സംബന്ധിച്ച് വളരെ മികച്ച സീസണായിരുന്നു ഇത്. നിർഭാഗ്യവശാൽ നമ്മൾ മോഹിച്ച സ്ഥലത്ത് എത്തും മുൻപേ പുറത്തായിരിക്കുന്നു. അതുകൊണ്ടു മാത്രം നമ്മുടെ മികച്ച പ്രകടനം ഇല്ലാതാകുന്നുണ്ടോ? സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചില പോസ്റ്റുകൾ തീർത്തും നിരാശപ്പെടുത്തുന്നതാണ്. ഓരോ ദിവസവും ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാൻ ആഗ്രഹിക്കുന്ന, അതിനായി ശ്രമിക്കുന്ന സാധാരണ മനുഷ്യരാണ് ഞങ്ങളും. ഇത്തരം അസഭ്യങ്ങൾ പോസ്റ്റ് ചെയ്യുന്നതിനു പകരം നല്ല മനുഷ്യരായിരിക്കാൻ ശ്രമിക്കൂ’, മാക്സ്‌വെൽ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു