കായികം

അവസാന ഓവറില്‍ തകര്‍ത്തടിച്ച് മോയിന്‍ അലി; ഇന്ത്യയ്ക്ക് ജയിക്കാന്‍ 189 റണ്‍സ്; ഷമിക്ക് മൂന്ന് വിക്കറ്റ്

സമകാലിക മലയാളം ഡെസ്ക്


ദുബായ്: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായുള്ള പരിശീലന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് വിജയലക്ഷ്യം 189 റണ്‍സ്.  ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 188 റണ്‍സെടുത്തു. 49 റണ്‍സെടുത്ത ജോണി ബെയര്‍‌സ്റ്റോയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. 36 പന്തില്‍ നാലു ഫോറും ഒരു സിക്‌സും സഹിതമാണ് ബെയര്‍‌സ്റ്റോ 49 റണ്‍സെടുത്തത്.

ഓള്‍റൗണ്ടര്‍ മോയിന്‍ അലിയുടെ ബാറ്റിങ് വെടിക്കെട്ടാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഇന്നിങ്‌സിലെ അവസാന രണ്ടു പന്തുകളില്‍ നേടിയ സിക്‌സറുകള്‍ സഹിതം മോയിന്‍ അലി 20 പന്തില്‍ 43 റണ്‍സുമായി പുറത്താകാതെ നിന്നു. മോയിന്‍ അലി ആകെ നേടിയത് നാലു ഫോറും രണ്ടു സിക്‌സും.

ഇംഗ്ലണ്ട് നിരയില്‍ ബാറ്റിങ്ങിന് ഇറങ്ങിയ മറ്റുള്ളവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ജെയ്‌സന്‍ റോയ് (17) ജോസ് ബട്‌ലര്‍ (18), ഡേവിഡ് മലാന്‍ (18), ലിയാം ലിവിങ്സ്റ്റണ്‍ (30) എന്നിങ്ങനെയാണ് മററ്റു താരങ്ങളുടെ പ്രകടനം. ക്രിസ് വോക്‌സ് ഒരു റണ്ണുമായി പുറത്താകാതെ നിന്നു.

ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി നാല് ഓവറില്‍ 40 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. നാല് ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയുടെ പ്രകടനവും ശ്രദ്ധേയമായി. രാഹുല്‍ ചാഹറിന് ഒരു വിക്കറ്റ് ലഭിച്ചെങ്കിലും നാല് ഓവറില്‍ 43 റണ്‍സ് വഴങ്ങി. അതേസമയം, വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും രവിചന്ദ്രന്‍ അശ്വിന്‍ നാല് ഓവറില്‍ വഴങ്ങിയത് 23 റണ്‍സ് മാത്രം. നാല് ഓവറില്‍ 54 റണ്‍സ് വഴങ്ങിയ ഭുവനേശ്വര്‍ കുമാര്‍ തീര്‍ത്തും നിരാശപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍