കായികം

ഇന്ത്യക്കെതിരെ മാലികും ഹഫീസും കളിക്കും; 12 അംഗ പാകിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഇന്ത്യക്കെതിരായ ടി20 ലോകകപ്പ് പോരാട്ടത്തിനുള്ള പാകിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. 12 അംഗ സംഘത്തെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വെറ്ററന്‍ താരങ്ങളായ ഷൊയ്ബ് മാലിക്, മുഹമ്മദ് ഹഫീസ് എന്നിവര്‍ ടീമില്‍ ഇടം പിടിച്ചു. 

പരിചയ സമ്പത്തും യുവത്വവും 

പരിചയ സമ്പത്തും യുവത്വവും ഇട കലര്‍ത്തിയുള്ള ടീമിനെയാണ് പാകിസ്ഥാന്‍ നിര്‍ണായക പോരാട്ടത്തിനായി കളത്തിലിറക്കുന്നത്. മാലിക്കിനും ഹഫീസിനും ബാറ്റിങില്‍ കരുത്ത് പകരാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് ടീമിനുള്ളത്. 

ബൗളിങില്‍ മികച്ച ഫോമിലുള്ള ഷഹീന്‍ അഫ്രീദി, ഹസന്‍ അലി എന്നിവരും ടീമിലുണ്ട്. അവസാന ഘട്ടത്തില്‍ ആസിഫ് അലി, ഹസന്‍ അലി എന്നിവരില്‍ ഒരാളെയാകും പുറത്തിരുത്തുക. 

നാളെയാണ് ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 7.30 മുതലാണ് ആരാധകര്‍ കാത്തിരുന്ന പോരാട്ടം. 

ടീം: ബാബര്‍ അസം (ക്യാപ്റ്റന്‍), ആസിഫ് അലി, ഫഖര്‍ സമാന്‍, ഹൈദര്‍ അലി, മുഹമ്മദ് റിസ്വാന്‍, ഇമദ് വാസിം, മുഹമ്മദ് ഹഫീസ്, ഷദാബ് ഖാന്‍, ഷൊയ്ബ് മാലിക്, ഹാരിസ് റൗഫ്, ഹസന്‍ അലി, ഷഹീന്‍ ഷാ അഫ്രീദി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തു; രണ്ട് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ ഇറക്കുമതി നിരോധിച്ച് നേപ്പാള്‍

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും

പക്ഷിപ്പനി: ആലപ്പുഴയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും