കായികം

ഇന്ത്യയെ ഞെട്ടിച്ച് ഷഹീൻ അഫ്രീദി; രോഹിത് ​ഗോൾഡൻ ഡക്ക്; രാഹുൽ ക്ലീൻ ബൗൾഡ്

സമകാലിക മലയാളം ഡെസ്ക്

ദുബായ്: പാകിസ്ഥാനെതിരായ ടി20 ലോകകപ്പ് പോരാട്ടത്തിൽ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി. ഓപ്പണർമാരയ രോഹിത് ശർമ, കെഎൽ രാഹുൽ എന്നിവർ പവലിയനിൽ തിരിച്ചെത്തി. ഇരുവരേയും പുറത്താക്കി ഷഹീൻ അഫ്രീദിയാണ് ഇന്ത്യയെ ഞെട്ടിച്ചത്. 

ഒന്നാം ഓവറിന്റെ നാലാം പന്തിൽ രോഹിത് വിക്കറ്റിന് മുന്നിൽ കുടുങ്ങിയാണ് മടങ്ങിയത്. ​ഗോൾ‍ഡൻ ഡക്കായാണ് രോഹിതിന്റെ മടക്കം. പിന്നാലെ മൂന്നാം ഓവറിലെ ആദ്യ പന്തിൽ രാഹുലിനെ ഷഹീൻ ക്ലീൻ ബൗൾഡാക്കി. ഇന്ത്യ നിലവിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ആറ് ൺസെന്ന നിലയിലാണ്.

ടോസ് നേടിയ പാകിസ്ഥാൻ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ വരുണ്‍ ചക്രവര്‍ത്തി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ഇടം നേടി. ഹാര്‍ദിക് പാണ്ഡ്യയും തിരിച്ചെത്തി. 

പ്ലെയിങ് ഇലവൻ

ഇന്ത്യ: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്‌റ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, വരുണ്‍ ചക്രവര്‍ത്തി.

പാകിസ്ഥാന്‍: ബാബര്‍ അസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍, ഫഖര്‍ സമാന്‍, മുഹമ്മദ് ഹഫീസ്, ഷൊയിബ് മാലിക്, ഷദബ് ഖാന്‍, ആസിഫ് അലി, ഇമദ് വാസിം, ഹസന്‍ അലി, ഹാരിസ് റൗഫ്, ഷഹിന്‍ അഫ്രീദി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി