കായികം

പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുമോ? അസാധ്യമൊന്നുമല്ല അത്: ഹര്‍ഭജന്‍ സിങ്

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ലോകകപ്പുകളില്‍ മറ്റൊരു പാകിസ്ഥാന്‍ സംഘത്തിനും കഴിയാതെ പോയത് സാധ്യമാക്കാനാണ് ബാബര്‍ അസമും കൂട്ടരും ഇന്ത്യക്കെതിരെ ദുബായില്‍ ഇറങ്ങുന്നത്. ഇവിടെ ഇന്ത്യയെ തോല്‍പ്പിക്കുക എന്നത് പാകിസ്ഥാന് അസാധ്യമായ കാര്യമൊന്നും അല്ലെന്ന് ഓര്‍മിപ്പിക്കുകയാണ് ഹര്‍ഭജന്‍ സിങ്. 

പ്രവചനാതീതമായ ടീമാണ് പാകിസ്ഥാന്റേത് എന്നാണ് ഹര്‍ഭജന്‍ സിങ് ചൂണ്ടിക്കാണിക്കുന്നത്. രണ്ട് ടീമുകളേയും തമ്മില്‍ താരതമ്യം ചെയ്യുന്നത് ശരിയല്ല. രണ്ട് ടീമും വ്യത്യസ്ത ബ്രാന്‍ഡ് ക്രിക്കറ്റ് ആണ് കളിക്കുന്നത്. കണക്കുകളിലേക്ക് നോക്കുന്നതിലും അര്‍ഥമില്ല. ആ ദിവസം ഏത് ടീമാണ് നന്നായി കളിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുമെന്നും ഹര്‍ഭജന്‍ പറഞ്ഞു. 

ഏത് ടീമിനേയും തോല്‍പ്പിക്കാന്‍ പ്രാപ്തരാണ് പാകിസ്ഥാന്‍. കടലാസില്‍ ഇരു ടീമും കട്ടയ്ക്ക് നില്‍ക്കുന്നു. എങ്കിലും ലോകകപ്പില്‍ പാകിസ്ഥാനെതിരായ മുന്‍തൂക്കം നോക്കുമ്പോള്‍ ഇന്ത്യയാണ് ഫേവറിറ്റുകള്‍ എന്നും മുന്‍ താരം പറഞ്ഞു. 

ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാന് എതിരായ ആറാം ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 2019 ഏകദിന ലോകകപ്പിലാണ് ഇന്ത്യയും പാകിസ്ഥാനും അവസാനം നേരിട്ടത്. അന്ന് ഇന്ത്യ ജയം പിടിച്ചിരുന്നു. പാകിസ്ഥാന് എതിരെ ലോകകപ്പില്‍ കളിക്കരുത് എന്ന് ആവശ്യം രാജ്യത്ത് ഉയര്‍ന്നിരുന്നു. അതിര്‍ത്തി കടന്നുള്ള ആക്രമണം ശക്തമായതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഐസിസി മത്സരമായതിനാല്‍ മാറി നില്‍ക്കാന്‍ സാധിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്