കായികം

റിസ്‌വാനെ നെഞ്ചോടു ചേർത്ത് കോഹ്‌ലി; ഇതാണ് സ്പോർട്സ്മാൻ സ്പിരിറ്റ്; അതിമനോഹര കാഴ്ചയ്ക്ക് കൈയടിച്ച് ക്രിക്കറ്റ് ലോകം  (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ചരിത്രത്തിൽ ആദ്യമായി ഇന്ത്യ ലോകകപ്പ് വേദിയിൽ പാകിസ്ഥാനോട് പരാജയപ്പെട്ടെങ്കിലും മനോഹരമായ ചില നല്ല നിമിഷങ്ങൾ മത്സര ശേഷം ​ഗ്രൗണ്ടിൽ കാണാൻ ആ​രാധകർക്ക് സാധിച്ചു. പാക് ടീമിനോട് ലോകകപ്പിൽ തോൽക്കുന്ന ആദ്യ ഇന്ത്യൻ നായകനെന്ന പേര് വിരാട് കോഹ്‌ലി ഇനി ചുമക്കേണ്ടി വരും. പക്ഷേ അതിനെല്ലാം അപ്പുറമാണ് തന്റെ ഉള്ളിലെ സ്പോർട്സ് മാൻ എന്ന് കോഹ്‌ലി മൈതാനത്ത് കാണിച്ചു എന്നതാണ് മത്സര ശേഷം കണ്ട അതിമനോഹരമായ കാഴ്ച. 

മത്സര ശേഷം പാക് വിജയത്തിനു ചുക്കാൻ പിടിച്ച മുഹമ്മദ് റിസ്‌വാനെ പുഞ്ചിരിയോടെ നെഞ്ചോടു ചേർത്ത കോഹ്‌ലിയുടെ ഹൃദയ വിശാലതയെ വാഴ്ത്തുകയാണ് ക്രിക്കറ്റ് ലോകം. കളിക്കളത്തിലെ ആക്രമണോത്സുകതയും തോൽവിയുടെ നിരാശയുമെല്ലാം മാറ്റിവച്ചാണ് മത്സരം അവസാനിച്ചതിനു തൊട്ടുപിന്നാലെ കോഹ്‌ലി പാക് താരത്തെ ചേർത്തു പിടിച്ചതാണ് ആരാധകർ എടുത്തു കാട്ടുന്നത്. താരത്തെ നെഞ്ചോടു ചേർത്തു നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു. 

മത്സരത്തിൽ റിസ്‌വാൻ വിജയ റൺ കുറിച്ചതിനു പിന്നാലെയാണ് കോഹ്‌ലി ബാബർ അസം റിസ്‌വാൻ എന്നിവരെ അഭിനന്ദിച്ചത്. ആദ്യം ബാബറിന് കൈ കൊടുത്ത കോഹ്‌ലി പിന്നാലെ റിസ്‌വാനും ഹസ്തദാനം നൽകി. അതിന് ശേഷമാണ് ഇന്ത്യൻ നായകൻ താരത്തെ നെഞ്ചോട് ചേർത്തത്. 

വിരാടിന്റെ അഭിനന്ദനങ്ങൾകൊണ്ടു മൂടുകയാണ് ക്രിക്കറ്റ് ലോകം. ഇന്ത്യയിലേയും പാകിസ്ഥാനിലേയും ക്രിക്കറ്റ് ആരാധകർ ഒരുപോലെയാണ് ക്യാപ്റ്റന്റെ പ്രവർത്തിക്ക് അഭിനന്ദനം പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്