കായികം

പാകിസ്ഥാന്റെ വിജയം ആഘോഷിക്കാന്‍ ഇന്ത്യയില്‍ പടക്കം പൊട്ടിച്ചു, ദീപാവലിക്കും ആയിക്കൂടേയെന്ന് സെവാഗ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ പാകിസ്ഥാന്റെ വിജയം ആഘോഷിക്കാന്‍ രാജ്യത്ത് പലയിടത്തും പടക്കം പൊട്ടിച്ചെന്ന് മുന്‍ ക്രിക്കറ്റര്‍ വീരേന്ദ്ര സെവാഗ്. അങ്ങനെയുള്ള രാജ്യത്തു ദീപാവലിക്കു മാത്രം പടക്ക നിരോധനം എന്തിനെന്ന് സെവാഗ് ട്വീറ്റ് ചെയ്തു.

സെവാഗിന്റെ ട്വീറ്റ് ഇങ്ങനെ: ''ദീപാവലിക്ക് പടക്കങ്ങള്‍ക്കു നിരോധനമാണ്. എന്നാല്‍ ഇന്നലെ പാകിസ്ഥന്റെ വിജയം ആഘോഷിക്കാന്‍ ഇന്ത്യയില്‍ പലയിടത്തും പടക്കം പൊട്ടിച്ചു. നല്ലത്. അവര്‍ ക്രിക്കറ്റിന്റെ വിജയം ആഘോഷിക്കുകയാണ്. എന്നാല്‍ ദീപാവലിക്കു പടക്കം പൊട്ടിച്ചാല്‍ എന്താണ് പ്രശ്‌നം?  എന്തൊരു കാപട്യമാണിത്''

ഇന്ത്യയ്‌ക്കെതിരെ ജയം നേടിയ പാക് ടീമിനെ അഭിനന്ദിച്ച് ഇന്നലെ സെവാഗ് ട്വീറ്റ് ചെയ്തിരുന്നു. പരാജയത്തില്‍നിന്നു കരുത്ത് ഉള്‍ക്കൊണ്ട് ഇന്ത്യ തിരിച്ചുവരുമെന്നും സെവാഗ് ട്വീറ്റില്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ

തലങ്ങും വിലങ്ങും അടിച്ച് ഡല്‍ഹി ബാറ്റര്‍മാര്‍; മുംബൈക്ക് ജയ ലക്ഷ്യം 258 റണ്‍സ്